സ്നാപ്ഡ്രാഗൻ 8 എലീറ്റ് ചിപ്സെറ്റ് ഈ ഫോണുകളിലുണ്ടാവും

23 October 2024

ABDUL BASITH

ക്വാൽകോമിൻ്റെ ഏറ്റവും പുതിയ ചിപ്സെറ്റാണ് സ്നാപ്ഡ്രാഗൺ 8 എലീറ്റ് ചിപ്സെറ്റ്. ഒക്ടോബർ 22നാണ് കമ്പനി ഇത് അവതരിപ്പിച്ചത്.

സ്നാപ്ഡ്രാഗൻ 8 എലീറ്റ് ചിപ്സെറ്റ്

Image Courtesy - Qualcomm

ഇനി പുറത്തിറങ്ങാനിരിക്കുന്ന ചില ഫോണുകളിൽ ഉപയോഗിക്കുക ഈ ചിപ്സെറ്റാവും. അവ ഏതൊക്കെയെന്ന് പരിശോധിക്കാം.

ഫോണുകൾ

ഒക്ടോബർ 29ന് ചൈനയിൽ പുറത്തിറങ്ങുന്ന ഈ ഫോണിലാവും ആദ്യമായി പുതിയ ചിപ്സെറ്റ് ഉപയോഗിക്കുക. ഇന്ത്യയിൽ ഇത് എന്ന് വരുമെന്നറിയില്ല.

ഷവോമി 15

പിറ്റേന്ന്, അതായത് ഒക്ടോബർ 30ന് ഹോണർ മാജിക് 7 സീരീസ് ചൈനയിൽ പുറത്തിറങ്ങും. ഇതിലും സ്നാപ്ഡ്രാഗൺ 8 എലീറ്റ് ചിപ്സെറ്റ് ഉണ്ടാവും.

ഹോണർ മാജിക് 7 സീരീസ്

ഒരു ദിവസത്തിന് ശേഷം, ഒക്ടോബർ 31ന് ചൈനയിൽ പുറത്തിറങ്ങുന്ന ഐകൂ 13ലാവും അടുത്തതായി ഈ ചിപ്സെറ്റ് ഉണ്ടാവുക.

ഐകൂ 13

വൺ പ്ലസ് 13നും 31ന് തന്നെയാണ് റിലീസ്. ഇതും ചൈനീസ് മാർക്കറ്റിൽ തന്നെയാണ് 31ന് പുറത്തിറങ്ങുക. ഇന്ത്യയിലെ റിലീസ് ഡേറ്റ് വ്യക്തമല്ല.

വൺ പ്ലസ് 13

നവംബർ നാലിനാണ് റിയൽമി ജിടി 7 പ്രോ ചൈനീസ് മാർക്കറ്റിലെത്തുന്നത്. ഈ ഫോണിലും സ്നാപ്ഡ്രാഗൺ 8 എലീറ്റ് ചിപ്സെറ്റ് ഉണ്ടാവും. 

റിയൽമി ജിടി 7 പ്രോ

Next : ദീപാവലി ഓഫറുകളുമായി വൺ പ്ലസ്