നീറ്റ് യുജി കൗൺസലിംഗ് ; രജിസ്ട്രേഷനും ആവശ്യമായ രേഖകളും എന്തെന്ന് അറിയാം

27 JULY 2024

ASWATHY BALACHANDRAN

നീറ്റ് യുജിയുടെ പുതുക്കിയ ഫലം നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഇന്നലെ പ്രഖ്യാപിച്ചു. ഇനി രജ്സ്ട്രേഷൻ നടപടികളുടെ കാലമാണ്. 

നീറ്റ് യുജി

ഓൾ ഇന്ത്യ ക്വാട്ടയുടെ (എഐക്യു) 15 ശതമാനത്തിലേക്കുള്ള പ്രവേശനത്തിനുള്ള നീറ്റ് യുജി കൗൺസലിംഗ് 2024-ൻ്റെ തീയതികൾ എംസിസി ഉടൻ പ്രഖ്യാപിക്കും.

ഓൾ ഇന്ത്യ ക്വാട്ട

ബാക്കിയുള്ള 85 ശതമാനം സീറ്റുകൾ അതാത് സംസ്ഥാന വകുപ്പ് നടത്തും. ഇതിന് ആവശ്യമായ രേഖകൾ സമർപ്പിക്കേണ്ടത് വളരെ അത്യാവശ്യമാണ്. 

 85 ശതമാനം

രേഖകൾ എടുക്കുന്നതിൽ പരാജയപ്പെട്ടാൽ അവർക്ക് അനുവദിച്ച സീറ്റ് നഷ്ടപ്പെടും. അതിനാൽ രേഖകൾ വളരെ സൂക്ഷിച്ചു വേണം രജിസ്ട്രേഷൻ സമയത്ത് കൈകാര്യം ചെയ്യാൻ. 

രേഖകൾ

NEET അഡ്മിറ്റ് കാർഡ്,  നീറ്റ് റാങ്ക് കാർഡ്, പത്താം ക്ലാസ് മാർക്ക് ഷീറ്റ്,  പ്ലസ് 2 മാർക്ക് ഷീറ്റ്, ആധാർ കാർഡ്/ പാസ്‌പോർട്ട്/ ഡ്രൈവിംഗ് ലൈസൻസ്/പാൻ കാർഡ് പോലുള്ള സാധുവായ ഫോട്ടോ ഐഡി പ്രൂഫ് എന്നിവ നിർബന്ധമാണ്. 

നിർബന്ധം

ജാതി സർട്ടിഫിക്കറ്റ് (ആവശ്യമെങ്കിൽ), ഓൺലൈൻ രജിസ്ട്രേഷൻ സ്ലിപ്പ്, സെക്യൂരിറ്റി പണം വിജയകരമായി നിക്ഷേപിച്ചതായി കാണിക്കുന്ന രസീത് എന്നിവയും കയ്യിൽ കരുതാൻ മറക്കരുത്

മറക്കരുത്

Next: ജി എം കടുക് എങ്ങനെ പ്രശ്നക്കാരനായി; കാരണങ്ങൾ ഇങ്ങനെ ...