ഉറുമ്പിൻ്റെ കടി ലഭിക്കാത്തവർ ആരമില്ലെന്ന് പറയാം. എന്നാൽ ഉറുമ്പ് കടിക്കുന്നതാണോ? അതൊരു കെമിക്കൽ പ്രതിഭാസമാണെന്ന് ചെറിയ ക്ലാസിൽ നാം പഠിച്ചിട്ടുണ്ട്.
ഇത്തരത്തിൽ ഉറുമ്പിനെ കുറിച്ച് അറിയാത്ത കുറച്ച് എറെ കാര്യങ്ങൾ ഉണ്ട്. അത് എന്താണെന്ന് ഒന്ന് നോക്കിയാലോ.
ഉറുമ്പുകൾ മനുഷ്യനെയോ മറ്റ് മൃഗങ്ങളെ പോലെ ഉറങ്ങാറില്ല. എന്നാൽ ഉറുമ്പ് ചില സമയങ്ങളിൽ വിശ്രമിക്കാറുണ്ട്, അതിനെ ഉറക്കമായിട്ട് കണക്കാക്കുന്നത്. ഇതിൽ വർക്കർ ആൻഡ് കുറഞ്ഞ സമയം മാത്രമെ വിശ്രമിക്കൂ
പരീക്ഷണാടിസ്ഥനത്തിൽ 2014ൽ ഉറുമ്പുകളെ ബഹിരാകാശത്തേക്ക് കൊണ്ടുപോയിട്ടുണ്ട്. എന്നാൽ ഉറുമ്പുകൾ വേഗത്തിൽ അവിടുത്തെ അന്തരീക്ഷമായി ചേർന്നു പോകുകയും അവിടെ കോളണികൾ സ്ഥാപിക്കുകയും ചെയ്തു.
ഉറുമ്പുകളിൽ ചില വിഭാഗങ്ങൾ മറ്റുള്ളവയെ അടിമകളാക്കി വെക്കാറുണ്ട്.പോളിയെർഗസ് ബ്രീവിസെപ്സ് എന്ന വിഭാഗത്തിൽ പെട്ട് ഉറുമ്പുകൾ മറ്റുള്ളവയുടെ കോളനി ആക്രമിച്ച് അവിടെയുള്ള പ്യൂപ്പകൾ കൊണ്ടുപോയി വിരിയിച്ച് അവയെ അടിമകളാക്കും.
ഉറുമ്പുകൾ തമ്മിലുള്ള ആശവിനിമയം നടത്തുന്ന കെമിക്കൽ സിഗ്നിലിലൂടെയാണ്. കൂടാതെ സ്പർശനം, ശബ്ദം എന്നിവയിലൂടെയും ആശയവിനിമയം നടത്താറുണ്ട്.
ഉറുമ്പുകൾക്ക് തങ്ങളെക്കാളും 50 തവണ ഭാരമുള്ള വസ്തുകൾ വലിച്ചുകൊണ്ടുപോകാനുള്ള ശക്തിയുണ്ട്. അതായത് ഒരു മനുഷ്യൻ കാർ എടുത്ത് ഉയർത്തുന്നത് പോലെ
ലോകത്ത് ഏറ്റവും വലിയ ഉറുമ്പുകളുടെ കോളണി ദക്ഷിണ യുറോപ്പിലാണ് കണ്ടെത്തിട്ടുള്ളത്. ഏകദേശം 6,000 കിലോമീറ്റർ ദൂരമാണ് ഒരു കോളണിക്കുള്ളത്.