09 JULY 2024
നിശ്ശബ്ദ കൊലയാളികൾ എന്ന് വിളിക്കപ്പെടുന്ന അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങൾ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ഇത് കഴിക്കുന്നതിലൂടെ ഉണ്ടാവുന്ന പാർശ്വഫലങ്ങൾ വലുതാണ്.
അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗം എന്നിവയ്ക്ക് കാരണമാകുന്നു. അമിതമായ പഞ്ചസാരയും അനാരോഗ്യകരമായ കൊഴുപ്പുകളും സാന്നിധ്യം കൊളസ്‌ട്രോളിൻ്റെ അളവ് വർദ്ധിപ്പിക്കുന്നതിനും മെറ്റബോളിക് സിൻഡ്രോം, ഹൃദയ സംബന്ധമായ പ്രശ്‌നങ്ങൾ എന്നിവക്കും ഇടയാക്കും.
ഉയർന്ന സോഡിയം ഉള്ളടക്കം ഹൈപ്പർടെൻഷൻ, വൃക്ക പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകും. കൃത്രിമ അഡിറ്റീവുകൾ ക്യാൻസർ ഉൾപ്പെടെയുള്ള രോഗങ്ങൾ ഉണ്ടാക്കിയേക്കാം.
സോഡകൾ, എനർജി ഡ്രിങ്കുകൾ, മധുരമുള്ള പഴച്ചാറുകൾ എന്നിവയിൽ അധിക പഞ്ചസാര അടങ്ങിയിട്ടുണ്ട്, ഇത് അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗം എന്നിവയ്ക്ക് കാരണമാകും.
ചിപ്സ് പോലെയുള്ള ലഘുഭക്ഷണങ്ങളിൽ പലപ്പോഴും അനാരോഗ്യകരമായ കൊഴുപ്പുകൾ, ഉപ്പ്, കൃത്രിമ രുചികൾ എന്നിവ അടങ്ങിയിട്ടുണ്ട്. പകരം അണ്ടിപ്പരിപ്പോ മറ്റ് ഹോം മെയ്ഡ് മിക്ചറുകളോ കഴിക്കാം
സാധാരണയായി ഉയർന്ന അളവിലുള്ള സോഡിയം, അനാരോഗ്യകരമായ കൊഴുപ്പുകൾ, കൃത്രിമ അഡിറ്റീവുകൾ എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നു. പകരം ഗോതമ്പ് നൂഡിൽസ് വീട്ടിലുണ്ടാക്കാം.
സോസേജ്, ഹോട്ട് ഡോഗ്, ഡെലി മീറ്റ് എന്നിവയിൽ ഉയർന്ന അളവിൽ സോഡിയം, പ്രിസർവേറ്റീവുകൾ അനാരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദ്രോഗത്തിനും ക്യാൻസറിനും സാധ്യത വർദ്ധിപ്പിക്കുന്നു.
റെഡി-ടു-ഈറ്റ് ഭക്ഷണങ്ങളിൽ പലപ്പോഴും ഉപ്പ്, അനാരോഗ്യകരമായ കൊഴുപ്പുകൾ, കൃത്രിമ അഡിറ്റീവുകൾ എന്നിവ അടങ്ങിയിട്ടുണ്ട് ഇതിൽ. അവശ്യ പോഷകങ്ങളുടെ അഭാവം പ്രധാനം.
next - നല്ല ഉറക്കം ലഭിക്കണോ? ഇതെല്ലാം ഭക്ഷണത്തിന്റെ ഭാഗമാക്കൂ...