തിരക്കുപിടിച്ച് വസ്ത്രങ്ങൾ ഇസ്തിരിയിടുമ്പോൾ ആയിരിക്കും പലപ്പോഴും ഇസ്തിരിപ്പെട്ടിയുടെ അടിഭാഗം കരിഞ്ഞത് ശ്രദ്ധയിൽപ്പെടുന്നത്. ചെറിയ അശ്രദ്ധ കാരണം പോലും ഇത് സംഭവിക്കാം. 

ഇസ്തിരിപ്പെട്ടി

Image Courtesy: Getty Images/PTI/Freepik

അടികരിഞ്ഞ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് അയൺ ചെയ്താൽ വസ്ത്രം കേടാകും. അതിനാൽ ചിലർ പുതിയത് വാങ്ങും. എന്നാൽ, ഇതിനുള്ള പരിഹാരം നമ്മുടെ വീടുകളിൽ തന്നെയുണ്ട്.

ഇസ്തിരിപ്പെട്ടിയുടെ അടി കരിഞ്ഞോ?

ഇസ്തിരിപ്പെട്ടി നന്നായി ചൂടാക്കിയ ശേഷം, ഒരു പഞ്ഞിയിൽ അല്പം ടൂത്ത് പേസ്റ്റ് എടുത്ത് ഇതിന് മുകളിൽ ഉരയ്ക്കുന്നത് എളുപ്പത്തിൽ കറ പോകാൻ സഹായിക്കും.

ടൂത്ത് പേസ്റ്റ് 

കരിഞ്ഞ പാടുകൾ മാറാൻ, അല്പം വിനാഗിരി തുണിയിൽ ഒഴിച്ച്, അതുകൊണ്ട് ഇസ്തിരിപ്പെട്ടിയുടെ മുകളിൽ തേച്ചാലും മതിയാകും.

വിനാഗിരി

ഒരു തുണിച്ച വിരിച്ച ശേഷം അതിലേക്ക് ഉപ്പ് വിതറി കൊടുക്കുക. എന്നിട്ട് ഇതിന് മുകളിൽ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് തേക്കുക. ഇത് കറ കളയാൻ സഹായിക്കും

ഉപ്പ്

ഡിഷ് വാഷ് അല്ലെങ്കിൽ സോപ്പ് വെള്ളം ഒരു പഞ്ഞിയിൽ മുക്കിയ ശേഷം ഇസ്തിരിപ്പെട്ടിക്ക് മുകളിൽ തേച്ച് കൊടുക്കുന്നതും കറ കളയാൻ സഹായിക്കും.

ഡിഷ്‌വാഷ് ബാർ

രണ്ട് ടേബിൾ സ്പൂൺ ബേക്കിങ് സോഡ പേസ്റ്റ് രൂപത്തിലാക്കിയ ശേഷം ഇസ്തിരിപ്പെട്ടിയുടെ മുകളിൽ തേച്ചാലും കറ മാറിക്കോളും.

ബേക്കിങ് സോഡ

ഒരു ചെറിയ കഷ്ണം മെഴുകെടുത്ത് തുണിയിൽ പൊതിഞ്ഞ്, ചൂടായ ഇസ്തിരിപ്പെട്ടിക്ക് മുകളിൽ തേക്കുന്നതും ഗുണം ചെയ്യും.

മെഴുക്

NEXT: ചെവിയിൽ ബഡ്‌സ് ഇടുന്നവർ ഇത് അറിഞ്ഞിരിക്കണം