ചക്ക കൊണ്ടുള്ള വിഭവങ്ങൾ പരിചയപ്പെട്ടാലോ

03 April 2025

Sarika KP

Pic Credit: Freepik

ചക്ക കാലമാണ് വരാൻ പോകുന്നത്. വലുപ്പത്തില്‍ മാത്രമല്ല, പോഷകഗുണങ്ങളിലും ഏറെ മുന്നിലാണ് ചക്ക. നിരവധി ആരോ​ഗ്യ​ഗുണങ്ങാണ് ചക്കയിലൂടെ ലഭിക്കുന്നത്.

ചക്ക കാലം

വിറ്റാമിനുകൾ, ധാതുക്കൾ, കാർബോഹൈഡ്രേറ്റ്‌സ്, ഇലക്‌ട്രോലൈറ്റുകൾ, പൊട്ടാസ്യം, ഫൈബർ എന്നിവയാൽ സമ്പന്നമാണ് ചക്ക.

സമ്പന്നമാണ് ചക്ക

നിരവധി ​ഗുണങ്ങുള്ള ചക്ക വച്ച് പല വിഭവങ്ങളാണ് ഉണ്ടാക്കാൻ പറ്റുന്നത്. ചക്കപ്പുഴുക്ക്, ചക്ക വറുത്തത്, ഇടിച്ചക്ക സാമ്പാർ, ചക്ക അച്ചാർ , ചക്ക പഴംപൊരി എന്നിങ്ങനെ പട്ടിക നീളും

ചക്ക വച്ച് പല വിഭവങ്ങൾ

വിളഞ്ഞ ചക്കയരിഞ്ഞു വെളുത്തുള്ളിയും ഇഞ്ചിയും പച്ചമുളകും മറ്റും ചേർത്തു അച്ചാർ ഉണ്ടാക്കാം. സ്വാദിഷ്ടമായ ഈ അച്ചാറിന് നിരവധി ​ഗുണങ്ങളാണ് ഉള്ളത്.

ചക്ക അച്ചാർ

പഴുത്ത ചക്കച്ചുള ചെറുതായി അരിഞ്ഞു തേങ്ങ, ശർക്കര, ഏലയ്ക്ക എന്നിവയുമായി കൂട്ടി ചേർത്തതിനു ശേഷം അരിപ്പൊടി വെള്ളത്തിൽ കുഴച്ചെടുത്തു വാഴയിലയിൽ  പരത്തിയ ചക്കക്കൂട്ട് അതിലേക്ക് ചേർക്കുക.

ചക്കയപ്പം

ചക്കച്ചുള നീളത്തിൽ അരിഞ്ഞ് ഉപ്പും മഞ്ഞളും ചേർത്ത്  തിളച്ച എണ്ണയിലേക്ക് അരിഞ്ഞ ചക്കച്ചുള ഇടുക. ഇടയ്‌ക്കിടെ ഇളക്കിക്കൊടുക്കണം.

ചക്ക വറുത്തത്

മൈദ, അരിപ്പൊടി, പഞ്ചസാര എന്നിവ ഇഡ്‌ഡലി മാവ് പാകത്തിൽ വെള്ളമൊഴിച്ചു കലക്കുക. എണ്ണ ചൂടാവുമ്പോൾ ചുളകൾ രണ്ടായി നീളത്തിൽ മുറിച്ച് മാവിൽ മുക്കി വറുത്തെടുക്കുക.

ചക്ക പഴംപൊരി

ഇടിച്ചക്കയുടെ മുള്ളും പച്ചനിറമുള്ള ഭാഗവും ചെത്തിക്കളഞ്ഞതിനു ശേഷം ചെറിയ കഷണങ്ങളാക്കി മുറിച്ച് സാമ്പാർ വയ്ക്കാം. 

ഇടിച്ചക്ക സാമ്പാർ