ഓണപ്പൂക്കളത്തിലെ അപ്രത്യക്ഷരായ താരങ്ങൾ

22  AUGUST 2024

ASWATHY BALACHANDRAN

നിലത്തു പടർന്നു കിടക്കുന്ന നീല വിസ്മയമാണ് കാക്കപ്പൂവ്. പണ്ട് പൂക്കളങ്ങളെ സമൃദ്ധമാക്കുന്ന ഈ പൂവ് ഇപ്പോൾ കാണാനില്ല. 

കാക്കപ്പൂവ്

Pic Credit: FREEPIK

എം.ടി വാസുദേവൻ നായരുടെ കഥകളിലൂടെ പ്രശസ്തമാണിത്. ഓണക്കാലത്ത് വിരയുന്ന ഇതിന് പുന്നെല്ലിന്റെ മണമെന്നു പറയപ്പെടുന്നു

കണ്ണാന്തളി

Pic Credit: FREEPIK

നീലക്കുറിഞ്ഞിയോട് സാമ്യമുള്ള അതേ നിറത്തിലുള്ള കരിങ്കുറിഞ്ഞി നല്ലൊരു മരുന്നു കൂടി ആണ്. 

കരിങ്കുറിഞ്ഞി

Pic Credit: FREEPIK

നിലത്തു പടർന്നി കിടക്കുന്ന കമ്മൽ ചെടി ഇന്നു നാട്ടിൻ പുറങ്ങളിലെ വഴിയോരങ്ങളിൽ കാണാം. പക്ഷെ പൂക്കളത്തിൽ നിന്ന് ഇത് അപ്രത്യക്ഷമായിക്കഴിഞ്ഞു

കമ്മൽ ചെടി

Pic Credit: FREEPIK

കുഞ്ഞു കുലയിൽ കുറേ ഏറെ പൂവ്. കളം നിറക്കാൻ ഈ കുഞ്ഞൻ പൂക്കൾ അടർത്തിയിട്ടാൽ മതി. ചെറു മണമുള്ള ഈ സുന്ദരിയും പൂക്കളത്തിനു പുറത്താണ്. 

കൊങ്ങിണി

Pic Credit: FREEPIK

നീല നിറം തന്നെയാണ് നീലാംബരിയുടെ പ്രത്യേകത. പൂക്കളത്തിനു നിറം നൽകാൻ വേലിപ്പടർപ്പിലെ ഈ താരത്തിനു കഴിയുമായിരുന്നു.

നീലാംബരി

Pic Credit: FREEPIK

Next: തണുത്ത വെള്ളത്തിൽ കുളി ശീലമാക്കണോ?