നായ്ക്കൾക്ക് നൽകി കൂടാനാകാത്ത ഭക്ഷണങ്ങൾ

07 November 2024

TV9 Malayalam

നായ്ക്കൾക്ക് എന്ത് ഭക്ഷണം നൽകും എന്നതിനെ പറ്റി നാം പലപ്പോഴും ചിന്തിക്കാറുണ്ട്. വീട്ടിലെ ഭക്ഷണം അവയ്ക്ക് നൽകാറുമുണ്ട്. എന്നാൽ ചില ഭക്ഷണങ്ങൾ നായ്ക്കൾക്ക് നൽകികൂടാ..

നായ്ക്കൾ

Pic Credit: Getty Images

ചോക്ലേറ്റ് നൽകാൻ പാടില്ല. ഇതിൽ അടങ്ങിയിരിക്കുന്ന തിയോബ്രോമിൻ എന്ന രാസവസ്തു നായ്ക്കളുടെ മരണത്തിന് കാരണമായേക്കും.

ചോക്ലേറ്റ് 

പാലും പാലുത്പന്നങ്ങളും നൽകരുത്. പാലിൽ അടങ്ങിയിരിക്കുന്ന ലാക്ടോസ് എന്ന ഘടകത്തെ ദഹിപ്പിക്കാനുള്ള എൻസെെം നായ്ക്കളുടെ ശരീരത്തിനില്ല. എന്നാൽ തെെര് ദഹിക്കും. 

പാൽ

വെളുത്തുള്ളി, ഉള്ളി തുടങ്ങിയവ നായ്ക്കളുടെ രക്തകോശങ്ങളെ നശിപ്പിക്കുകയും മരണകാരണമാകുകയും ചെയ്യും. 

വെളുത്തുള്ളി

മുന്തിരി നായ്ക്കളുടെ കിഡ്നിയെ ബാധിക്കും. ഉപ്പുകലർന്ന ഭക്ഷണങ്ങളും അവയ്ക്ക് നൽകരുത്.

മുന്തിരി

മദ്യം, കോഫി, വിവിധതരം കോളകൾ തുടങ്ങിയവ നായ്ക്കളുടെ ആരോ ഗ്യം ക്ഷയിപ്പിക്കും.

കോഫി

Next: പല്ലുകളുടെ ആരോ​ഗ്യത്തിന് ഇവ ശീലമാക്കാം