18 March 2025
ABDUL BASITH
വിവിധ ഒടിടി പ്ലാറ്റ്ഫോമുകളാണ് ഇപ്പോൾ ഉള്ളത്. തീയറ്ററിൽ കാണാൻ കഴിഞ്ഞില്ലെങ്കിൽ ഈ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ ആളുകൾക്ക് സിനിമ കാണാനാവും.
Image Credits: Unsplash
ഈ ആഴ്ചയിൽ വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ എത്തുന്നത് പല സിനിമകളാണ്. ഇതിൽ പ്രധാനപ്പെട്ട അഞ്ച് സിനിമകൾ ഏതൊക്കെയെന്ന് പരിശോധിക്കാം.
കുഞ്ചാക്കോ ബോബൻ നായകനായ സിനിമ ഈ മാസം 20 മുതൽ ഒടിടിയിൽ കാണാം, തീയറ്ററിൽ നിറഞ്ഞോടിയ സിനിമ നെറ്റ്ഫ്ലിക്സിലാണ് റിലീസാവുക.
പ്രദീപ് രംഗനാഥൻ പ്രധാനവേഷത്തിലെത്തി തീയറ്ററിൽ നിന്ന് നേട്ടമുണ്ടാക്കിയ ഡ്രാഗൺ എന്ന സിനിമ ഈ മാസം 21ന് നെറ്റ്ഫ്ലിക്സിൽ റിലീസാവും.
മാധവൻ, സിദ്ധാർത്ഥ്, നയൻതാര തുടങ്ങിയവർ അഭിനയിച്ച സിനിമയാണ് ടെസ്റ്റ്. ഏപ്രിൽ ഏഴിന് നെറ്റ്ഫ്ലിക്സിലൂടെ സിനിമ ഒടിടിയിലെത്തും.
വിനീത് ശ്രീനിവാസൻ നായകനായെത്തിയ ഒരു ജാതി ജാതകം എന്ന സിനിമ കഴിഞ്ഞ ദിവസം മുതൽ മനോരമ മാക്സിൽ പ്രദർശനമാരംഭിച്ചു.
ഇത്തവണ ഓസ്കർ തൂത്തുവാരിയ അനോറ എന്ന സിനിമ ജിയോഹോട്ട്സ്റ്റാറിൽ കാണാനാവും. കഴിഞ്ഞ ദിവസമാണ് സിനിമ ഒടിടിയിലെത്തിയത്.