27 April 2025
TV9 MALAYALAM
Image Courtesy: Freepik
കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നത് ഹൃദയാരോഗ്യത്തിന് അനിവാര്യമാണ്. മികച്ച ഭക്ഷണക്രമം അതിന് മികച്ച മാര്‍ഗമാണ്
ആരോഗ്യകരമായ വെജിറ്റബിള്‍ ഓയില്‍ ഉപയോഗിക്കുന്നത് നല്ലതാണെന്നും പറയുന്നു. ഇത് എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു
എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഒമേഗ 3 അടങ്ങിയ മീനുകളും നല്ലതാണ്. ഇത് ട്രൈഗ്ലിസറൈഡുകള്‍ കുറയ്ക്കുന്നു
തവിട് കളയാത്തവ, അതായത് ബ്രൗണ്‍ റൈസ് പോലുള്ളവയും കൊളസ്‌ട്രോള്‍ ലെവല്‍ കുറയ്ക്കാന്‍ നല്ലതാണെന്ന് പറയുന്നു
25 ഗ്രാം സോയ പ്രോട്ടീന്‍ ദിവസവും ഉപയോഗിക്കുന്നത് എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ നല്ലതാണെന്ന് പഠനങ്ങള്‍ പറയുന്നു
ഫ്രഷ് ഫ്രൂട്ട്‌സ്, പച്ചക്കറികള്‍ എന്നിവ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ നല്ലതാണ്. ഇത് കുറച്ച് കലോറി നല്‍കുന്നു. ഫൈബറും അടങ്ങിയിരിക്കുന്നു
കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിന് ഏറ്റവും മികച്ച മാര്‍ഗമാണ് വ്യായാമം. മുടക്കാതെ വ്യായാമം ചെയ്യേണ്ടത് പ്രധാനമാണ്
വിവിധ മെഡിക്കല്‍ വെബ്‌സൈറ്റുകള്‍ ആശ്രയിച്ച് തയ്യാറാക്കിയ ലേഖനമാണിത്. ഇത് TV9 Malayalam സ്ഥിരീകരിക്കുന്നില്ല