ആപ്പിൾ, ബീറ്റ്‌റൂട്ട്, ക്യാരറ്റ് എന്നിവ ചേർത്ത് തയ്യാറാക്കുന്ന ജ്യൂസാണ് എബിസി ജ്യൂസ്. ശരീരത്തിന്റെ ആരോഗ്യത്തിനും അതുപോലെ തന്നെ ചർമ്മത്തിന്റെ ആരോഗ്യത്തിനും ഒരുപോലെ നല്ലതാണ് എബിസി ജ്യൂസ്. ഇവ പതിവായി കുടിക്കുന്നതിന്റെ പ്രധാന ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
Image Courtesy: Getty Images/PTI
നാരുകൾ, വിറ്റാമിൻ സി, ഇ, പൊട്ടാസ്യം, എന്നിവ ധാരാളം അടങ്ങിയ എബിസി ജ്യൂസ് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
വിറ്റാമിൻ എ, ബി6, പൊട്ടാസ്യം എന്നിവ അടങ്ങിയ ഈ ജ്യൂസ് കുടിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്.
ധാരാളം വിറ്റാമിൻ സിയും ആന്റി-ഓക്സിഡന്റുകളും അടങ്ങിയ എബിസി ജ്യൂസ് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു.
ആർത്തവ ദിനങ്ങളിലെ കടുത്ത വയറ് വേദനയും മറ്റ് അസ്വസ്ഥകളും അകറ്റാൻ എബിസി ജ്യൂസ് മികച്ച പ്രതിവിധിയാണ്.
ചർമ്മത്തിലെ ചുളിവുകൾ കുറച്ച് നല്ല തിളക്കമുള്ള മുഖം ലഭിക്കാൻ എബിസി ജ്യൂസ് സഹായിക്കും.
വിറ്റാമിൻ സി, ഇ, നാരുകൾ, പൊട്ടാസ്യം എന്നിവ അടങ്ങിയ എബിസി ജ്യൂസ് പതിവാക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും.