06 JULY 2024
NEETHU VIJAYAN
ഏറെ ആരോഗ്യ ഗുണങ്ങളാല്‍ സമ്പന്നമാണ് ഏലയ്ക്ക. ദിവസവും ഏലയ്ക്ക കഴിക്കുമ്പോൾ ലഭിക്കുന്ന ഗുണങ്ങളെക്കുറിച്ചറിയാം.
Pic Credit: FREEPIK
ഏലയ്ക്കയുടെ സ്വാഭാവിക സംയുക്തങ്ങളും ആന്റിഓക്സിഡന്റ് ഗുണങ്ങളും രോഗങ്ങള്‍ക്കും അണുബാധകള്‍ക്കും എതിരെ പോരാടാന്‍ സഹായിക്കുന്നു.
Pic Credit: FREEPIK
രക്തസമ്മര്‍ദ്ദം, ആസ്ത്മ, ദഹനക്കേട് തുടങ്ങി നിരവധി രോഗങ്ങള്‍ക്കുള്ള മികച്ച ആൻ്റി ഓക്സിഡൻ്റായിട്ടും ഏലയ്ക്ക ഉപയോഗിക്കുന്നു.
Pic Credit: FREEPIK
ദഹനപ്രശ്‌നങ്ങള്‍ അകറ്റാന്‍ ഏലയ്ക്കയിലെ ആന്റിഓക്‌സിഡന്റുകള്‍ ഫലപ്രദമാണെന്ന് ആയുര്‍വേദ വിദഗ്ധര്‍ പറയുന്നു.
Pic Credit: FREEPIK
കൂടാതെ അടിവയറ്റില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാനും ഏലയ്ക്ക മികച്ച രീതിയില്‍ സഹായിക്കുന്നു.
Pic Credit: FREEPIK
കൊഴുപ്പ് ശരീരത്തില്‍ അധികമായി അടിഞ്ഞുകൂടുന്നത് ഹൃദയസംബന്ധമായ പ്രശ്‌നങ്ങളെ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
Pic Credit: FREEPIK
വായയില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്ന സൂക്ഷ്മാണുക്കളെ നേരിടാനും ദന്ത ശുചിത്വം മെച്ചപ്പെടുത്താനും ഇവ സഹായിക്കുന്നു.
Pic Credit: FREEPIK
ഭക്ഷണത്തിന് ശേഷം, ഏലയ്ക്ക ചവയ്ക്കുന്നത് വായില്‍ പുതുമയാര്‍ന്ന സുഗന്ധം പകരാനും, വായ്നാറ്റം ഒഴിവാക്കുവാനും സഹായിക്കും.
Pic Credit: FREEPIK
Next: മല്ലിയിലയിട്ട വെള്ളം കുടിച്ചാൽ ചില ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം ഉറപ്പ്