11 November 2024
Sarika KP
മിക്കവരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് അമിതവണ്ണം
Pic Credit: gettyimages
എന്നാൽ വ്യായാമം ചെയ്ത് വണ്ണം കുറയ്ക്കാൻ അൽപ്പം മടി ചിലർക്കെങ്കിലും കാണും.
ഇത്തരക്കാർക്ക് വണ്ണം കുറയ്ക്കാൻ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളുണ്ട്.
ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കേണ്ടത് വളരെ പ്രധാനമാണ്. ദഹനത്തിനും അതുപോലെ ദീർഘനേരം വയർ നിറഞ്ഞിരിക്കാനും ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ സഹായിക്കും.
പ്രോട്ടീനുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് കൂടുതൽ ഊർജ്ജം എടുക്കാൻ സഹായിക്കും. ദീർഘനേരം വയർ നിറഞ്ഞിരിക്കാൻ ഇടയ്ക്കിടെയുള്ള വിശപ്പ് അകറ്റാനും നല്ലതാണ് പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ.
കലോറി കുറവുള്ള ഭക്ഷണം കഴിക്കാൻ ശ്രമിക്കണം. ശരീരത്തിന് എരിച്ച് കളയാൻ കഴിയുന്ന കുറഞ്ഞ കലോറി ഭക്ഷണം കഴിക്കാൻ ശ്രമിക്കുക.
മെറ്റബോളിസം വേഗത്തിലാക്കാനും അതുപോലെ വിശപ്പ് മാറ്റാനും ധാരാളം വെള്ളം കുടിക്കുന്നത് നല്ലതാണ് .
Next:കളർഫുൾ ഡയറ്റ്... മഴവിൽ ഡയറ്റ്, അറിയാം പ്രത്യേകതകൾ