ഇന്നത്തെ കാലത്ത് ചെറിയ കുട്ടികൾ മുതൽ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നുണ്ട്. ചെറു പ്രായത്തിൽ തന്നെ മൊബൈൽ ഫോണുകൾ ഉപയോഗിച്ച് തുടങ്ങുന്നത് ആരോഗ്യപരമായ പല പ്രശ്നങ്ങൾക്കും കാരണമായേക്കും. അതിനാൽ കുട്ടികളുടെ മൊബൈൽ ഉപയോഗം കുറയ്ക്കാനുള്ള ചില വഴികൾ നോക്കാം.
Image Courtesy: Freepik
കുട്ടികളുടെ മൊബൈൽ ഫോൺ ഉപയോഗത്തിന് സമയപരിധി വയ്ക്കുക. ആ സമയത്തിനുള്ളിൽ മാത്രമേ കുട്ടികൾ ഫോൺ ഉപയോഗിക്കുന്നുള്ളുവെന്ന് ഉറപ്പു വരുത്തുക.
കുട്ടികളുടെ ഫോൺ ഉപയോഗം കുറയ്ക്കാനും അവരെ ഊർജസ്വലരായി നിലനിർത്താനും ഔട്ഡോർ ഗേമുകൾ പ്രോത്സാഹിപ്പിക്കുക. പുതിയ കളികൾ പരിചപ്പെടുത്തി കൊടുക്കുക.
വീട്ടിൽ മൊബൈൽ ഉപയോഗം പാടില്ലാത്ത സ്ഥലങ്ങൾ ഏതെല്ലാമെന്ന് കുട്ടികൾക്ക് പഠിപ്പിച്ചു കൊടുക്കുക. ഉദാഹരണത്തിന് അടുക്കളയിലും, ഡൈനിങ്ങിലും, ബാത്റൂമിലും മൊബൈൽ ഉപയോഗിക്കരുതെന്ന് പറഞ്ഞുകൊടുക്കാം.
കുട്ടികൾക്ക് ഉപദേശം നൽകുന്നതിനോടൊപ്പം മാതാപിതാക്കളും അവർക്ക് നല്ല മാതൃക ആകണം. കുട്ടികളുടെ മുന്നിൽ മാതാപിതാക്കൾ ദീർഘ സമയം ഫോണിൽ ചെലവഴിക്കുന്നത് നല്ലതല്ല.
ബുദ്ധിവികാസത്തിന് വേണ്ടി പലതരം ആക്ടിവിറ്റികൾ കുട്ടികളെ പങ്കെടുപ്പിക്കുക. പസിൽ, വര തുടങ്ങിയ ആക്ടിവിറ്റികൾ മൊബൈൽ ഫോൺ ഉപയോഗത്തിൽ നിന്നും അവരുടെ ശ്രദ്ധ തിരിക്കും.
മൊബൈൽ ഫോൺ ഉപയോഗിക്കാതിരിക്കുമ്പോൾ കുട്ടികൾക്ക് ചെറിയ സമ്മാനങ്ങൾ നൽകാം. മിഠായി, കളർ പെൻസിൽ പോലുള്ള സമ്മാനങ്ങൾ നൽകുന്നത് ഫോൺ ഉപയോഗത്തിൽ നിന്നും വിട്ടുനിൽക്കാൻ അവരെ പ്രേരിപ്പിക്കും.