28 November 2024
SHIJI MK
Unsplash Images
ഓറഞ്ചിന്റെ ആരോഗ്യ ഗുണങ്ങളെ കുറിച്ച് പറയേണ്ടതില്ലല്ലോ. വിറ്റാമിന്‍ സിയും ആന്റിഓക്‌സിഡന്റുകളും ഓറഞ്ചില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
ദഹനം മെച്ചപ്പെടുത്താനും, ചര്‍മം, തലമുടി എന്നിവയുടെ ആരോഗ്യത്തിനും ഓറഞ്ച് കഴിക്കുന്നത് നല്ലതാണ്. കൂടാതെ കോശങ്ങളെ ക്ഷതങ്ങളില്‍ നിന്ന് തടയുകയും ചെയ്യുന്നു.
ഓറഞ്ച് വാങ്ങുക്കുന്ന സമയത്ത് പലര്‍ക്കും ലഭിക്കുന്നത് നീരില്ലാത്തതും പുളിയുള്ളതും ചീഞ്ഞതുമെല്ലാമായിരിക്കും.
ചില കാര്യങ്ങള്‍ ശ്രദ്ധിച്ചുകഴിഞ്ഞാല്‍ നിങ്ങള്‍ക്ക് നല്ല മധുരമുള്ള ഓറഞ്ച് തന്നെ വാങ്ങിക്കാന്‍ സാധിക്കുന്നതാണ്.
കടക്കാരന്‍ എടുത്ത് തരുന്നതിന് പകരം സ്വന്തമായി ഓറഞ്ചെടുത്ത് കയ്യില്‍ വെച്ച് തൂക്കം നോക്കുക.
ഭാരമുണ്ടെങ്കില്‍ അതില്‍ തീര്‍ച്ചയായും നീര് ഉണ്ടായിരിക്കും. എന്നാല്‍ നീര് വറ്റിയവയ്ക്ക് തൂക്കം കുറവായിരിക്കും.
ഓറഞ്ചെടുത്ത് ഉള്ളം കയ്യില്‍ വെച്ച് ഞെക്കി നോക്കാം. അമിതമായി ഞെങ്ങുന്നതും ഒട്ടും ഞെങ്ങാത്തതുമായി ഓറഞ്ച് എടുക്കരുത്.
ഞെങ്ങാത്ത ഓറഞ്ചില്‍ നീര് ഉണ്ടാകാനുള്ള സാധ്യത കുറവാണ്. മീഡിയത്തില്‍ നില്‍ക്കുന്ന ഓറഞ്ച് എടുക്കുന്നതാണ് നല്ലത്.
ഓറഞ്ച് വാങ്ങിക്കുമ്പോള്‍ ഒരിക്കലും നിങ്ങള്‍ നിറം നോക്കി തിരഞ്ഞെടുക്കരുത്. മഞ്ഞ നിറം ഉണ്ടെങ്കിലും ചിലപ്പോള്‍ നന്നായി പഴുത്തിട്ടുണ്ടാകണമെന്നില്ല.
തൊലിക്ക് അധികം കട്ടിയുണ്ടെങ്കില്‍ അത്തരം ഓറഞ്ചുകള്‍ വാങ്ങിക്കാതിരിക്കുന്നതാണ് നല്ലത്. അവയുടെ ഗുണം നശിച്ചു തുടങ്ങിയിട്ടുണ്ടാകും.
ഓറഞ്ച് ഒരിക്കലും ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്. സാധാരണ റൂം ടെമ്പറേച്ചറില്‍ വെക്കുന്നതാണ് നല്ലത്.
ബാത്ത്‌റൂമിലെ കറ കളയാന്‍ ഈ കുഞ്ഞന്‍ പുളി മതി