പലരും നേരിടുന്ന ഒരു പ്രശ്നമാണ് കിഡ്നി സ്റ്റോൺ അഥവാ വൃക്കയിലെ കല്ല്. ഇത് പല കാരണങ്ങൾ കൊണ്ടുവരാം. വൃക്കയിലെ കല്ലുകളെ തടയാൻ ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
Image Courtesy: Getty Images/PTI
വൃക്കയിൽ കല്ല് വരാതിരിക്കാൻ ആദ്യം ചെയ്യേണ്ടത് ധാരാളം വെള്ളം കുടിക്കുകയാണ്. ഒരു ദിവസം എട്ട് മുതൽ പത്ത് ഗ്ലാസ് വരെ വെള്ളം കുടിക്കണം.
അമിതമായ ഉപ്പിന്റെ ഉപയോഗം വൃക്കയിലെ കല്ലിനുള്ള സാധ്യത വർധിപ്പിക്കും. അതിനാൽ ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് കുറയ്ക്കുക.
ധാരാളം മധുരം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതും ഒഴിവാക്കുന്നതാണ് ഏറ്റവും നല്ലത്.
കോളകൾ പോലുള്ള കൃത്രിമ ശീതളപാനീയങ്ങൾ, കാപ്പി എന്നിവ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്.
നാരങ്ങ, ഓറഞ്ച്, ആപ്പിൾ സൈഡർ വിനിഗർ എന്നിവയിൽ അടങ്ങിയിട്ടുള്ള സിട്രിക് ആസിഡ് വൃക്കയിലെ കല്ലുകളെ തടയാൻ സഹായിക്കും.
ഇലക്കറികൾ, നട്സ്, സീഡ്‌സ് തുടങ്ങിയ ധാരാളം മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നതും കിഡ്നി സ്റ്റോൺ നിയന്ത്രിക്കാൻ നല്ലതാണ്.
പതിവായി വ്യായാമം ചെയ്യുന്നതും നല്ലതാണ്. ഇത് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ഗുണം ചെയ്യും.