29 November 2024
SHIJI MK
Unsplash Images
ഫേഷ്യല്‍ ചെയ്യുന്നവരാണ് ഭൂരിഭാഗം ആളുകളും, കടകളില്‍ നിന്നോ വീട്ടില്‍ നിന്നോ ഫേഷ്യലുകള്‍ ചെയ്യാവുന്നതാണ്.
ഫേഷ്യല്‍ ചെയ്യുന്നതിന്റെ ഗുണങ്ങള്‍ ലഭിക്കണമെങ്കില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് വളരെ അനിവാര്യമാണ്.
ഫേഷ്യല്‍ ചെയ്ത ശേഷം വെയില്‍ കൊള്ളുന്നത് കുറയ്ക്കണം. പുറത്തിറങ്ങുമ്പോള്‍ സണ്‍സ്‌ക്രീന്‍ പുരട്ടാം.
സണ്‍സ്‌ക്രീന്‍ പുരട്ടിയെന്ന് കരുതി കുട ചൂടാതെ പുറത്ത് പോകരുത്.
ഫേഷ്യല്‍ ചെയ്ത ശേഷം ചര്‍മ്മത്തില്‍ പുരട്ടേണ്ട സാധനങ്ങള്‍ കൃത്യമായി പുരട്ടാനും മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കാനും ശ്രദ്ധിക്കുക.
പുതപ്പും തലയിണയും ഇടയ്ക്കിടെ മാറ്റി കൊടുക്കുക. ഇല്ലെങ്കില്‍ ചര്‍മ്മ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.
തലയിണയുടെ കവറുകള്‍ ഇടയ്ക്ക് മാറ്റിയില്ലെങ്കില്‍ മുഖക്കുരു വര്‍ധിക്കും. ഫേഷ്യല്‍ ചെയ്തതിന്റെ ഗുണം ലഭിക്കാതെയും വരും.
ഫേഷ്യല്‍ ചെയ്തതിന് ശേഷം ഇടയ്ക്കിടെ മുഖത്ത് സ്പര്‍ശിക്കരുത്. ഇത് ബാക്ടീരിയകള്‍ പെരുകുന്നതിന് കാരണമാകും.
ഫേഷ്യല്‍ ചെയ്ത് കുറച്ച് ദിവസത്തേക്ക് വ്യായാമം ചെയ്യുന്നത് കുറയ്ക്കാം. ചര്‍മ്മത്തില്‍ വിയര്‍പ്പ് വരുന്നത് അലര്‍ജിക്ക് കാരണമാകും.
പാദങ്ങള്‍ വിണ്ടുകീറിയതാണോ പ്രശ്‌നം?