മഴക്കാലത്ത് ഇഴജന്തുക്കളെ അകറ്റിനിർത്താനുള്ള മാർഗങ്ങൾ

03 July 2024

മഴക്കാലത്ത് ഇഴജന്തുക്കൾ വീട്ടിലെത്തുന്നത് വലിയ പ്രശ്നമാണ്. പ്രത്യേകിച്ചും കുഞ്ഞുങ്ങളൊക്കെയുള്ള വീട്ടിൽ അപകടങ്ങൾക്ക് സാധ്യത ഏറെയാണ്. ഇതാ മഴക്കാലത്ത് ഇഴജന്തുക്കളെ അകറ്റിനിർത്താനുള്ള മാർഗങ്ങൾ.

ഇഴജന്തുക്കൾ

പച്ചപ്പും ഹരിതാഭയും നിറഞ്ഞ സ്ഥലത്ത് താമസിക്കുന്നവർ വാതിലുകളും ജനലുകളും അടച്ചിടാൻ ശ്രദ്ധിക്കണം. രാത്രിയിൽ നിർബന്ധമായും ജനലുകൾ അടയ്ക്കണം.

വാതിലുകളും ജനലുകളും അടച്ചിടുക

വീടിനു ചുറ്റും വേപ്പെണ്ണ തള്ളിച്ചാൽ തേളിനെ അകറ്റിനിർത്താം. വേപ്പെണ്ണ വെള്ളവുമായി കലർത്തി എന്നും വീട്ടിൽ സ്പ്രേ ചെയ്യുന്നതും നല്ലതാണ്.

വേപ്പെണ്ണ

ബ്ലീച്ച് പൗഡർ വെള്ളവുമായി കലർത്തി തളിക്കുന്നത് പാമ്പ് ഉൾപ്പെടെയുള്ള ഇഴജന്തുക്കളിൽ നിന്ന് ഒരു പരിധിവരെ സംരക്ഷണം നൽകും.

ബ്ലീച്ച് പൗഡർ

ഗ്രാമ്പൂ, കറുവപ്പണ്ണ എണ്ണ ഒരു ബോട്ടിലിൽ കലർത്തി വീട്ടിൽ തളിയ്ക്കുന്നതും നല്ലതാണ്. ഇതിൻ്റെ മണം പാമ്പും തേളും ഉൾപ്പെടെയുള്ള ഇഴജന്തുക്കൾക്ക് താങ്ങാനാവില്ല.  

ഗ്രാമ്പൂ, കറുവപ്പട്ട എണ്ണ

കള്ളിമുൾച്ചെടി പാമ്പിനു പേടിയാണ്. അതുകൊണ്ട് തന്നെ കള്ളിമുൾച്ചെടി കണ്ടാൽ ഇവ സ്ഥലം വിടും.

കള്ളിമുൾച്ചെടി

മണ്ണെണ്ണയും വിനാഗിരിയും തളിയ്ക്കുന്നതും ഇഴജന്തുക്കളെ അകറ്റിനിർത്താൻ നല്ലതാണ്. പ്രത്യേകിച്ച് പാമ്പ്, തേൾ എന്നീ ഇഴജന്തുക്കൾ.

മണ്ണെണ്ണ, വിനാഗിരി