23 September 2024
SHIJI MK
Unsplash Images
സന്തോഷത്തോടെ ജീവിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എങ്ങനെയെങ്കിലും സന്തോഷം കണ്ടെത്തണമെന്ന ചിന്ത എല്ലാവരിലുമുണ്ടാകും.
സന്തോഷം ആഗ്രഹിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. എപ്പോഴും പോസിറ്റീവായിരിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്.
ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ വേണ്ടതെന്ന് എന്താണെന്ന് ചോദിച്ചാല്‍ പലരുടെയും ഉത്തരം സന്തോഷവും സമാധാനവും എന്നായിരിക്കും.
അഭിനിവേശവും സ്വയം നിയന്ത്രണവുമാണ് ഒരാളുടെ സന്തോഷത്തെ നിര്‍വചിക്കുന്ന പ്രധാന ഗുണങ്ങള്‍.
എന്തെങ്കിലും ഒരു കാര്യത്തോട് തീവ്രമായ അഭിനിവേശമോ സ്‌നേഹമോ ഉണ്ടാകുമ്പോഴാണ് സന്തോഷമുണ്ടാകുന്നത്.
നമുക്ക് സന്തോഷം നല്‍കുന്ന എന്ത് കാര്യമാണെങ്കിലും അത് മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രദ്ധിക്കണം.
നമ്മുടെ ചിന്തകളെയും പ്രവൃത്തികളെയും സ്വഭാവത്തേയും സ്വയം നിയന്ത്രിക്കാനുള്ള കഴിവാണ് ഇത്. ഇതും സന്തോഷത്തെ സ്വാധീനിക്കും.
ഈ നിയന്ത്രണം നമ്മള്‍ സ്വയം കൊണ്ടുവരുന്നതായിരിക്കണം. മറ്റാരും അടിച്ചേല്‍പ്പിക്കുന്നതാകരുത്.
നമുക്ക് സന്തോഷം നല്‍കുന്ന എല്ലാ കാര്യങ്ങളും നല്ലതുപോലെ ആസ്വദിച്ച് മുന്നോട്ട് പോകുന്നതാണ് നല്ലത്.
പല്ല് തേക്കാന്‍ പേരയിലയും ബെസ്റ്റാ