കാൽപാദങ്ങൾ വിണ്ടുകീറുന്നത് പലരും നേരിടുന്നൊരു പ്രശ്നമാണ്. ഭംഗിയുള്ള പാദങ്ങൾക്ക് ആദ്യം വേണ്ടത് വ്യക്തി ശുചിത്വമാണ്. അതുകൊണ്ട് തന്നെ കാലുകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. പാദങ്ങൾ വിണ്ടുകീറുന്നത് തടയാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില പൊടിക്കൈകൾ നോക്കാം.
Image Courtesy: Getty Images/PTI
പാദം വിണ്ടുകീറുന്നത് തടയാൻ മികച്ചതാണ് നാരങ്ങാ നീര്. ഒരു ടീസ്പൂൺ വാസലിനിലേക്ക്, രണ്ടു മൂന്ന് തുള്ളി നാരങ്ങാനീര് യോജിപ്പിച്ച് പാദങ്ങളിൽ പുരട്ടി നന്നായി മസാജ് ചെയ്യുക. 20 മിനിറ്റിന് ശേഷം കഴുകി കളയാം. ഇങ്ങനെ ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ചെയ്യാം.
ഇളം ചൂടുവെള്ളത്തിൽ ഉപ്പ് ചേർത്ത ശേഷം പാദങ്ങൾ ഇതിൽ മുക്കി വെക്കുന്നതും പാദങ്ങൾ വിണ്ടുകീറുന്നത് തടയാൻ സഹായിക്കും. ഇതിൽ 20 മിനിറ്റോളം പാദം മുക്കിവെക്കുക.
വാഴപ്പഴത്തിൽ വിറ്റാമിൻ എ, ബി, സി എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ പാദത്തിൽ പുരട്ടി മസാജ് ചെയ്യുന്നതും പാദങ്ങൾ വിണ്ടുകീറുന്നത് മാറാൻ സഹായിക്കും.
എല്ലാ ദിവസവും വെളിച്ചെണ്ണ ഉപയോഗിച്ച് പാദങ്ങൾ മസാജ് ചെയ്യുന്നത് കാല് വിണ്ടുകീറുന്നത് തടയാൻ സഹായിക്കും. ദിവസവും രാത്രി വെളിച്ചെണ്ണ ഉപയോഗിച്ച് മസാജ് ചെയ്ത ശേഷം രാവിലെ കഴുകി കളയാം.
പാദങ്ങൾ ലോലമാക്കാൻ മികച്ചതാണ് മഞ്ഞളിൽ അടങ്ങിയിട്ടുള്ള കുർകുമിൻ. മഞ്ഞളും തുളസിയും കർപ്പൂരവും തുല്യ അളവിൽ എടുത്ത് ഇതിലേക്ക് കറ്റാർവാഴ കൂടി ചേർത്ത് പാദത്തിൽ തേച്ച് പിടിപ്പിച്ച് അല്പനേരത്തിന് ശേഷം കഴുകി കളയാം.
റോസ് വാട്ടറും ഗ്ലിസറിനും അൽപ്പം നാരങ്ങാ നീരും മിക്സ് ചെയ്ത്, ഈ മിശ്രിതം കാലിൽ പുരട്ടി മസാജ് ചെയ്യുന്നതും പാദങ്ങൾക്ക് വളരെ നല്ലതാണ്.