16 April 2025
Abdul Basith
Pic Credit: Unsplash
നമ്മളിൽ ചിലർക്ക് സെൽഫ് കോൺഫിഡൻസ് കുറവായിരിക്കും. പ്രത്യേകിച്ച് ലജ്ജയുള്ളവർക്ക്. സെൽഫ് കോൺഫിഡൻസ് വർധിപ്പിക്കാൻ ചില പൊടിക്കൈകളുണ്ട്.
സ്വന്തം രൂപം, കഴിവ്, ജീവിതസാഹചര്യങ്ങൾ എന്നിങ്ങനെയുള്ള കാര്യങ്ങളിൽ സ്വയം അംഗീകരിക്കണം. ഞാൻ തരക്കേടില്ലെന്ന ചിന്തയാണ് വേണ്ടത്.
ലജ്ജ സ്വന്തം ഐഡൻ്റിറ്റിയാണെന്ന് മനസ്സിലാക്കുക. സ്വയം കുറ്റപ്പെടുത്തുന്നതിന് പകരം ക്ഷമയോടെ സഹനതയോടെ സ്വയം പരിചരിക്കാൻ ശ്രമിക്കുക.
സ്വയം മനസിലാക്കൽ വളരെ നിർണായകമാണ്. എന്താണ് തൻ്റെ കരുത്ത്, എവിടെയാണ് താൻ കുറച്ചുകൂടി മെച്ചപ്പെടുത്തേണ്ടതെന്നറിഞ്ഞിരിക്കണം.
സാമൂഹ്യചുറ്റുപാടുകളിൽ സംഭാഷണങ്ങളിലേർപ്പെടും മുൻപ് സ്വയം ശാന്തനാവുക. എങ്കിൽ സംഭാഷണങ്ങളിൽ അബദ്ധങ്ങൾക്കുള്ള സാധ്യത കുറയും.
ഇത്തരം അവസരങ്ങളിൽ മുൻകൂട്ടി പ്ലാൻ ചെയ്യുക. എങ്ങനെയാണ് അവിടെ ഇടപഴകേണ്ടതെന്നും ഏത് രീതിയിലാണ് സംസാരിക്കേണ്ടത് എന്നും ധാരണയുണ്ടാവണം.
സമൂഹമാധ്യമങ്ങൾ വളരെ നല്ല ഒരു മാർഗമാണ്. ആശയങ്ങൾ പങ്കുവെക്കാനും മറ്റുള്ളവരുമായി സംസാരിച്ച് ബന്ധങ്ങൾ രൂപപ്പെടുത്താനും ഇത് സഹായിക്കും.
എത്രത്തോളം ആത്മവിശ്വാസമാണ് സ്വയം ആർജിച്ചതെന്ന വിലയിരുത്തലുകളും ഓർമപ്പെടുത്തലുകളും ഉണ്ടാവണം. സ്വയം വളർച്ചയ്ക്ക് ഇത് അത്യാവശ്യമാണ്.