മിക്ക വീടുകളിലും ഇന്ന് പ്രധാനവിഭവങ്ങളിൽ ഒന്നാണ് ചപ്പാത്തി. നല്ല പതുപതുത്ത ചപ്പാത്തി വേണമെങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

 തയാറാക്കിയ മാവിൽ കൈവിരലുകൾ കൊണ്ട് പതിയെ അമർത്തുമ്പോൾ കുഴിഞ്ഞു കിട്ടുന്ന പരുവത്തിൽ വേണം മാവ് തയാറാക്കാൻ.

കുഴിഞ്ഞു കിട്ടുന്ന പരുവം

മാവ് കൈകൾ കൊണ്ട് പത്തുമിനിറ്റ് നന്നായി കുഴച്ചെടുക്കണം, മിക്സർ ഉണ്ടെങ്കിൽ അതും ഉപയോഗിക്കാം.

നന്നായി കുഴച്ചെടുക്കണം

നന്നായി കുഴച്ചെടുത്ത മാവ് നനഞ്ഞ തുണികൊണ്ട് 20 മിനിറ്റെങ്കിലും മൂടി വച്ച ശേഷം വേണം ചപ്പാത്തി പരത്തിയെടുക്കാൻ.

നനഞ്ഞ തുണികൊണ്ട്

പരത്തുന്ന സമയം ചപ്പാത്തിയുടെ എല്ലാവശവും ഒരേ കനത്തിൽ വരാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇങ്ങനെ വന്നാൽ മാത്രമേ എല്ലാ ഭാ ഗവും പൊങ്ങിവരും.

ഒരേ കനത്തിൽ

നന്നായി പരത്തിയെടുത്ത ചപ്പാത്തിയുടെ അധികമുള്ള പൊടി നന്നായി തട്ടി കളഞ്ഞ ശേഷം വേണം ചപ്പാത്തി ചുട്ടെടുക്കാൻ.

പൊടി തട്ടി കളഞ്ഞ്

ചപ്പാത്തി വേവിക്കാൻ വേണ്ടി നേരത്തെ തന്നെ പാൻ ചൂടാക്കി വയ്ക്കാം, മീഡിയം തീയിൽ വേണം വേവിച്ച് എടുക്കാൻ.

മീഡിയം തീയിൽ

വേവിച്ച എടുത്ത ചപ്പാത്തിക്ക് മുകളിൽ നെയ്യ് അല്ലെങ്കിൽ ഒലിവ് ഓയിൽ പുരട്ടിവച്ചാൽ കൂടുതൽ മൃദുലമായി സൂക്ഷിക്കാം.

നെയ്യ് പുരട്ടുക