14 November 2024
ABDUL BASITH
ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പര ഇന്ത്യക്കിനി നഷ്ടമാവില്ല. മൂന്നാമത്തെ മത്സരത്തിൽ 11 റൺസിന് വിജയിച്ചതോടെയാണ് ടീം ഇതുറപ്പിച്ചത്.
(Image Credits - PTI)
രണ്ടാം മത്സരത്തിൽ തിലക് വർമ്മയുടെ തകർപ്പൻ സെഞ്ചുറി പ്രകടനത്തിലാണ് ഇന്ത്യ വിജയിച്ചത്. 56 പന്തിൽ 107 റൺസ് നേടി തിലക് നോട്ടൗട്ടായിരുന്നു.
ബാറ്റിംഗ് പൊസിഷനിൽ മൂന്നാം നമ്പറിലിറങ്ങിയായിരുന്നു തിലകിൻ്റെ മാച്ച് വിന്നിംഗ് സെഞ്ചുറി. സെഞ്ചുറിക്ക് പിന്നാലെ തിലകിൻ്റെ ആഘോഷം ചർച്ചയായിരുന്നു.
ഡഗൗട്ടിന് നേർക്ക് ഫ്ലയിംഗ് കിസ് ആംഗ്യം കാണിച്ചായിരുന്നു തിലകിൻ്റെ സെഞ്ചുറി ആഘോഷം. ഇത് ആർക്ക് നൽകിയതാണെന്നാണ് ഇപ്പോൾ താരം അറിയിച്ചത്.
ക്യാപ്റ്റൻ സൂര്യകുമാർ യാദവിനാണ് താൻ ഫ്ലയിങ് കിസ് നൽകിയതെന്ന് തിലക് വർമ പറഞ്ഞു. മൂന്നാം നമ്പറിൽ കളിക്കാൻ അവസരം നൽകിയതിനായിരുന്നു ഇത്.
മൂന്നാം നമ്പറിൽ കളിക്കണമെന്ന് തിലക് തന്നോട് ആവശ്യപ്പെട്ടെന്നും താൻ അത് സമ്മതിക്കുകയായിരുന്നു എന്നും സൂര്യയും അറിയിച്ചിരുന്നു.
മത്സരത്തിൽ 11 റൺസിനാണ് ഇന്ത്യ വിജയിച്ചത്. ഇന്ത്യ മുന്നോട്ടുവച്ച 220 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പ്രോട്ടീസിന് 208 റൺസ് നേടാനേ കഴിഞ്ഞുള്ളൂ.
Next : ഐപിഎൽ ലേലത്തിൽ ഇവർക്കായി ടീമുകൾ മത്സരിക്കും