ഡ്രൈ ഫ്രൂട്ട്‌സിൽ കേമൻ... പൈൻ നട്‌സിൻ്റെ  ​ഗുണങ്ങൾ അറിയണ്ടേ

17  SEPTEMBER 2024

NEETHU VIJAYAN

ഡ്രൈ ഫ്രൂട്ട്‌സിൽ ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും നാരുകളും ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്.

ഡ്രൈ ഫ്രൂട്സ്

Pic Credit: Getty Images

കശുവണ്ടി, ബദാം, വാൽനട്ട് എന്നിവയുൾപ്പെടെ ധാരാളം ഡ്രൈ ഫ്രൂട്ട്‌സ് കഴിച്ചിട്ടുണ്ടെങ്കിലും നിങ്ങൾ പൈൻ നട്‌സ് കഴിച്ചിട്ടുണ്ടോ?

പൈൻ നട്സ്

ഈ ഡ്രൈഫ്രൂട്സകളെക്കാൾ ഗുണങ്ങമുള്ള ഒന്നാണ് പൈൻ നട്സ്. ഇതിന്റെ ഗുണങ്ങൾ അറിയാതെ പോകരുത്.

ഗുണങ്ങൾ

പ്രോട്ടീൻ, ഇരുമ്പ്, മഗ്നീഷ്യം, വിറ്റാമിൻ ഇ തുടങ്ങിയ പോഷകങ്ങളുള്ളതിനാൽ ഇത് ശരീരത്തിലെ ഊർജം വർദ്ധിപ്പിക്കുകയും ക്ഷീണം അകറ്റുകയും ചെയ്യുന്നു.

ക്ഷീണം അകറ്റുന്നു

പൈൻ നട്‌സിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ ശരീരത്തിൻ്റെ പ്രതിരോധശേഷി വർധിപ്പിക്കുന്നു.

പ്രതിരോധ ശേഷി

പൈൻ നട്സിൽ അടങ്ങിയിരിക്കുന്ന മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പ് ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്തും.

ഹൃദയം

പൈൻ നട്സ് വളരെ ചെലവേറിയതാണ്. ഒരു കിലോ പൈൻ പരിപ്പിന് വിപണിയിൽ ഏകദേശം 5000 രൂപയോ അതിൽ കൂടുതലോ ആയിരിക്കും വില.

ചെലവേറിയത്

Next: മുഖക്കുരു തടയാൻ ഒഴിവാക്കേണ്ടവ