ഏപ്രിൽ 30നാണ് അക്ഷയതൃതീയ. ഈ ദിവസം ഭാരതീയ വിശ്വാസപ്രകാരം സർവൈശ്വര്യത്തിന്റെ ദിനമാണ് അക്ഷയ തൃതീയ.
വൈശാഖമാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാമത്തെ തൃതീയയാണ് അക്ഷയതൃതീയ. ആ ദിവസം ശുഭകാര്യങ്ങൾക്ക് തുടക്കം കുറിക്കാൻ ഉത്തമമാണ്
ഇന്നേ ദിവസം സ്വർണം വാങ്ങാൻ ഏറ്റവും ഉത്തമമായ ദിവസം എന്ന് കരുതുന്നവരാണ് ഭൂരിഭാഗം ആളുകളും. അതുകൊണ്ട് തന്നെ എല്ലാവരും സ്വർണം വാങ്ങുന്നു
ഇത്തവണത്തെ അക്ഷയതൃതീയയ്ക്ക് സ്വർണം വാങ്ങാൻ നിങ്ങൾക്ക് പ്ലാനുണ്ടോ? എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് നല്ലതാണ്.
വാങ്ങുന്ന സ്വർണ്ണത്തിന്റെ പരിശുദ്ധി പരിശോധിച്ച് ഉറപ്പുവരുത്താൻ മറക്കരുത്. 99.99% പ്ലസ് പരിശുദ്ധി ഉറപ്പുവരുത്തണം.
വാങ്ങലിന്റെ മൂല്യവും ആധികാരികതയും ഉറപ്പുവരുത്താൻ പരിശുദ്ധി പരിശോധിച്ച് ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്.
നിങ്ങൾ വാങ്ങുന്ന സ്വർണം അംഗീകൃതവും വിശ്വസനീയവുമായ ജ്വല്ലറികളിൽ നിന്നാണാണെന്ന് ഉറപ്പുവരുത്തുക.
വാങ്ങുന്ന സ്വർണം ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഹാൾമാർക്കിംഗ് അല്ലെങ്കിൽ സർട്ടിഫിക്കേഷൻ പരിശോധിക്കുക.