ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ വിവാഹബന്ധം തകരും

21  April 2025

Sarika KP

Pic Credit: Unsplash

ജീവിതത്തിൽ പരസ്പരം മനസ്സിലാക്കി മുന്നോട്ട് പോകേണ്ട ഒരു ഘട്ടമാണ് ദാമ്പത്യ ജീവിതം. എന്നാൽ പലപ്പോഴും ഇത് പരാജയപ്പെടുന്ന കാഴ്ചയാണ് കാണുന്നത്.

ദാമ്പത്യ ജീവിതം

എന്നാൽ പലപ്പോഴും പരസ്പരം മനസ്സിലാക്കിയിട്ടും ജീവിതത്തിലെ ഒരു ഘട്ടത്തിൽ ദമ്പതികൾ പിരിയുന്ന കാഴ്ചയാണ് പലപ്പോഴും കണ്ടിട്ടുള്ളത്.

പിരിയുന്ന കാഴ്ച

 ഒരു സന്ദർഭത്തിൽ ഇത്തരത്തിലുള്ള ഒരു തീരുമാനമെടുക്കുന്നുവെങ്കിൽ അതിനു ചില കാരണങ്ങൾ ഉണ്ടാകും. അത് എന്തൊക്കെ എന്ന് നോക്കാം.

ചില കാരണങ്ങൾ

വിവാഹ ശേഷം പരസ്പര ബഹുമാനമില്ലാതെ പെരുമാറുന്നത് ബന്ധങ്ങളിൽ വിള്ളലുകളുണ്ടാകാൻ കാരണമാകും. ഇത് പിന്നീട് വിവാഹമോചനത്തിലേക്ക് നീങ്ങും

ബഹുമാനമില്ലാതെ പെരുമാറുന്നത്

ജീവിതത്തിലെ മൂല്യങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടിലുള്ള വ്യത്യാസം ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്. ഇത് പോകെപ്പോകെ വിവാഹ ജീവിതത്തെ നരകതുല്യമാക്കാറുണ്ട്.

കാഴ്ചപ്പാടിലുള്ള വ്യത്യാസം

പരസ്പരം തർക്കങ്ങളും വാക്കുകളുമൊക്കെ ഉണ്ടാകുമ്പോൾ രണ്ട് പേരും വിട്ടുവീഴ്ച ചെയ്യാത്ത രീതി പല പ്രശ്നങ്ങൾക്ക് കാരണമാകും.

വിട്ടുവീഴ്ച ചെയ്യാത്ത രീതി

പങ്കാളിയുടെ നല്ല സമയത്ത് കൂടെ നിൽക്കുകയും മോശം സമയത്ത് വിട്ടു നിൽക്കുന്നതും പലപ്പോഴും വിവാഹ ജീവിതത്തിന്റെ തകർച്ചയ്ക്ക് കാരണമാകും.

മോശം സമയത്ത് വിട്ടു നിൽക്കുന്ന രീതി

പങ്കാളിയെ കുറിച്ച് മോശം കാര്യങ്ങളും കുറ്റവും കുറവും മറ്റുള്ളവരോട് പറഞ്ഞു നടക്കുന്നതും വിവാഹ ജീവിതം തകരാൻ കാരണമാകും

കുറ്റവും കുറവും  പറഞ്ഞു നടക്കുന്നത്