30 JUNE 2024
പച്ചക്കറികൾ നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് വളരെ അത്യാവശ്യമാണ്. രക്തസമ്മർദ്ദം കുറച്ച് ഹൃദയാഘാതത്തിൻ്റെ സാധ്യത കുറയ്ക്കുന്നതടക്കം നിരവധി ഗുണങ്ങളുണ്ട് പച്ചക്കറികൾക്ക്.
ചില പച്ചക്കറികൾ വേവിക്കാതെ കഴിയ്ക്കുന്നതാണ് നല്ലതെന്ന് പഠനങ്ങളുണ്ട്. എന്നാൽ, മറ്റ് ചിലത് വേവിച്ച് കഴിയ്ക്കുന്നതാണ് നല്ലത്. ഇങ്ങനെ വേവിച്ച് കഴിച്ചാൽ ഗുണം കൂടുതൽ ലഭിക്കുന്ന അഞ്ച് പച്ചക്കറികൾ പരിചയപ്പെടാം.
ചീര എപ്പോഴും വേവിച്ച് കഴിക്കുന്നതാണ് നല്ലത്. ചീരയിലെ ഓക്സലിക് ആസിഡ് ഇരുമ്പിനെയും കാൽഷ്യത്തിനെയും തടയും. എന്നാൽ വേവിക്കുമ്പോൾ ഇതൊഴിവാകും.
ചീര
വേവിച്ച മധുരക്കിഴങ്ങ് ബീറ്റ കരോട്ടിനെ അധികമായി നിലനിർത്തി കൂടുതൽ പോഷകങ്ങൾ വലിച്ചെടുക്കാൻ സഹായിക്കും.
മധുരക്കിഴങ്ങ്
കൂണിൽ അടങ്ങിയിരിക്കുന്ന എർഗോതിയോനെയ്ൻ എന്ന ആൻ്റി ഓക്സിഡൻ്റ് വേവിക്കുമ്പോൾ മാത്രമേ ലഭിക്കൂ.
കൂൺ
ദഹിക്കാൻ ബുദ്ധിമുട്ടുള്ള ലെക്റ്റിൻ എന്ന പദാർത്ഥമടങ്ങിയ പച്ചക്കറിയാണ് ബീൻസ്. വേവിക്കുന്നത് വഴി ഇത് മൃദുവാകുകയും കൂടുതൽ ആൻ്റി ഓക്സിഡൻ്റ്സ് ഉണ്ടാവുകയും ചെയ്യും.
പച്ച ബീൻസ്
വേവിച്ച വഴുതനയിലെ ബൈൽ ആസിഡ് പോഷകങ്ങളുമായി കൂടിച്ചേർന്ന് കരളിലെ കൊളസ്ട്രോൾ അളവ് കുറയ്ക്കാൻ സഹായിക്കും.
വഴുതന
അമേരിക്കൻ ആരോഗ്യജേണലായ ക്ലിനിക്കൽ ന്യൂട്രീഷ്യനിലെ ഒരു പഠനത്തിലാണ് ഇക്കാര്യങ്ങൾ പ്രസിദ്ധപ്പെടുത്തിയത്.