14 August  2024

SHIJI MK

ദേശീയ പതാക ഉപയോഗിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

ദീര്‍ഘചതുരാകൃതിയിലായിരിക്കണം ദേശീയ പതാക ഉണ്ടാകേണ്ടത്. പതായകയുടെ നീളവും ഉയരവും തമ്മില്‍ 3:2 ആയിരിക്കണം അനുപാതം.

ദേശീയ പതാക

Photo by BenMoses M on Unsplash

കൈകൊണ്ട് നെയ്ത കമ്പിളി, പരുത്തി, പട്ട്, ഖാദി എന്നിവ കൊണ്ടായിരിക്കണം പതാക നിര്‍മിക്കേണ്ടത്.

നിര്‍മിക്കാന്‍

Photo by Shubham Mittal on Unsplash

പതാകയില്‍ അക്ഷരങ്ങളോ ചിഹ്നങ്ങളോ പ്രിന്റ് ചെയ്യരുത്. അരയ്ക്ക് താഴെയുള്ള വസ്ത്രങ്ങളില്‍ ദേശീയ പതാക ഉപയോഗിക്കരുത്.

ഇവ വേണ്ട

Photo by Girish Dalvi on Unsplash

ശവസംസ്‌കാര ചടങ്ങുകളിലും യൂണിഫോമായോ ദേശീയ പതാക ഉപയോഗിക്കാന്‍ പാടില്ല.

യൂണിഫോം

Photo by Tejj on Unsplash

തലയിണകള്‍, തൂവാലകള്‍, നാപ്കിനുകള്‍ എന്നിവയില്‍ ദേശീയ പതാക പ്രിന്റ് ചെയ്യരുത്.

പ്രിന്റ് വേണ്ട

Photo by Gajendra Yadav on Unsplash

മേശയിലോ തറയിലോ വിരിക്കരുത്. കൂടാതെ വാഹനങ്ങളില്‍ ദേശീയ പതാക കെട്ടാന്‍ പാടില്ല.

വാഹനങ്ങളില്‍

Photo by ANUJ PARKR on Unsplash

കേടുസംഭവിച്ചതും പഴകിയതുമായി പതാക ഉയര്‍ത്തരുത്. അലങ്കാര വസ്തുവായും റിബണ്‍ രൂപത്തിലും കെട്ടരുത്.

റിബണ്‍

Photo by Joydeep Sensarma on Unsplash

തറയിലോ വെള്ളത്തിലോ തട്ടുന്ന രീതിയില്‍ വെക്കുകയോ തലകീഴായി പിടിക്കുകയോ ചെയ്യരുത്.

തലകീഴായി

Photo by MYK on Unsplash

ഉപയോഗിച്ചതിന് ശേഷം പതാക വലിച്ചെറിയരുത്. അവ ശരിയായ മാര്‍ഗങ്ങളിലൂടെ സംസ്‌കരിച്ച് കളയാം.

വലിച്ചെറിയരുത്

Photo by yogesh upadhyay on Unsplash

വിവാഹം നടക്കുമോ എന്ന് അമ്മ പേടിച്ചിരുന്നു: കാവ്യ മാധവന്‍

NEXT