മുട്ടിലെ നീര്, മുട്ടുവേദന എന്നിവ പതിവാണോ.. സൂക്ഷിക്കുക വൃക്കയിൽ കല്ല് ഉണ്ടായേക്കാം

18 JULY 2024

ASWATHY BALACHANDRAN

പ്യൂറൈനുകള്‍ എന്ന രാസവസ്തുക്കള്‍ വിഘടിച്ചുണ്ടാകുന്ന ഉൽപന്നമായ യൂറിക് ആസിഡ് ശരീരത്തില്‍ അധികമാകുമ്പോൾ അവ സന്ധികളില്‍ അടിഞ്ഞു കൂടി കൈകാലുകള്‍ക്ക് വേദന സൃഷ്ടിക്കാം.

യൂറിക് ആസിഡ്

ശരീരത്തിൽ അധികമായ യൂറിക് ആസിഡ്, ക്രിസ്റ്റലുകളായി കാലിന്റെ പെരുവിരലിലെ സന്ധികളിൽ അടിഞ്ഞുകൂടുന്നു.

പെരുവിരലിലെ സന്ധി

യൂറിക് ആസിഡ് വളരെ കൂടുതലായാൽ വൃക്കയിൽ കല്ല്, വൃക്കസ്തംഭനം എന്നീ പ്രശ്നങ്ങളും ഉണ്ടാകാം. യൂറിക് ആസിഡ് കൂടിയാല്‍ പുരുഷന്മാരില്‍ കാണപ്പെടുന്ന ലക്ഷണങ്ങള്‍ വളരെ എളുപ്പത്തിൽ മനസ്സിലാക്കാം

വൃക്കസ്തംഭനം

കാലുകളില്‍ കാണപ്പെടുന്ന നീര്, കാലുകളുടെ പത്തിക്ക് വല്ലാത്ത പുകച്ചിലും നീറ്റലും, മുട്ടിലെ നീര്, മുട്ടുവേദന, മരവിപ്പ് എന്നിവയാണ് ഇതിൽ പ്രധാനം. 

മുട്ടിലെ നീര്

കാലുകള്‍ക്ക് തീ പിടിച്ച പോലുള്ള അവസ്ഥ, ചില സന്ധികളില്‍ ചുവന്ന നിറത്തോട് കൂടിയ തടിപ്പ്, സൂചി കുത്തുന്നത് പോലുള്ള വേദന തുടങ്ങിയവ യൂറിക് ആസിഡ് കൂടിയാലുള്ള ലക്ഷണങ്ങള്‍ ആകാം.

വേദന

ശരീരത്തില്‍ യൂറിക് ആസിഡ് കൂടിയാല്‍ ചിലരില്‍ കടുത്ത പനിയും ക്ഷീണവും ഉറക്കക്കുറവും ഉണ്ടാകാം.

ഉറക്കക്കുറവും

Next: അധികം കാപ്പി കുടിക്കേണ്ട; ദോഷങ്ങൾ ഇങ്ങനെ..