സൂക്ഷിക്കുക, ഈ ചെടികൾ കഴിച്ചാൽ മതിഭ്രമമുണ്ടാവും

17  AUGUST 2024

ABDUL BASITH

സസ്യ ലോകം വൈവിധ്യമാണ്. പലതരം സസ്യങ്ങളുണ്ട്. മനുഷ്യനും മറ്റ് മൃഗങ്ങൾക്കും ഏറെ ഉപകാരപ്രദമായ ചെടികൾക്കൊപ്പം വ്യത്യസ്തമായ ചില ചെടികളുമുണ്ട്.

സസ്യലോകം

Pic Credit: INSTAGRAM

ഇതിൽ പെട്ടതാണ് മതിഭ്രമമുണ്ടാക്കുന്ന ചില ചെടികൾ. ഇവയിൽ ചിലത് ആളുകൾ ഭക്ഷിക്കാറുമുണ്ട്. അത്തരം ചെടികൾ ഏതൊക്കെയെന്ന് പരിശോധിക്കാം.

മതിഭ്രമം

ഈ വിഭാഗത്തിൽ ഏറ്റവും അറിയപ്പെടുന്നതാണ് മാജിക് മഷ്റൂം. ഇതിൽ അടങ്ങിയിരിക്കുന്ന സൈലോസൈബിൻ മതിഭ്രമമുണ്ടാക്കും. ഇത് ലഹരിക്കായി ആളുകൾ ഉപയോഗിക്കാറുണ്ട്.

മാജിക് മഷ്റൂം

ഒരുതരം കള്ളിച്ചെടിയാണ് പെയോട്ട്. ഇതിൽ അടങ്ങിയിരിക്കുന്ന മെസ്കലൈൻ ബോധാവസ്ഥയെ മാറ്റിമറച്ച് വ്യത്യസ്തമായ മതിഭ്രമമുണ്ടാക്കും. മെക്സിക്കോയാണ് സ്വദേശം.

പെയോട്ട്

കറുത്തുമ്മം അഥവാ ദത്തൂരയും മതിഭ്രമമുണ്ടാക്കുന്നതാണ്. ഉമ്മത്തിൻ്റെ കായ ലഹരി നൽകും. മതിഭ്രമവും ഓർമ്മശക്തി ഇല്ലായ്മയുമാണ് കറുത്തുമ്മം കൊണ്ട് ഉണ്ടാവുക.

കറുത്തുമ്മം

സുന്ദരമായ പൂക്കളുണ്ടാവുന്ന സസ്യമാണിത്. ഇതിൻ്റെ കായയിൽ മയക്കുമരുന്നായ എൽഎസ്ഡിയ്ക്ക് സമാനമായ എൽഎസ്എ അടങ്ങിയിരിക്കുന്നു.

മോർണിംഗ് ഗ്ലോറി

മെസ്കലൈൻ അടങ്ങിയിരിക്കുന്ന മറ്റൊരു ചെടിയാണ് സാൻ പെദ്രോ കള്ളിച്ചെടി. ഇത് മതിഭ്രമത്തോടൊപ്പം വൈകാരികയുമുണ്ടാക്കും.

സാൻ പെദ്രോ കള്ളിച്ചെടി

Next: തണ്ണിമത്തനിലെ വെളുത്ത ഭാഗം കളയാറുണ്ടോ? ഇനി അങ്ങനെ ചെയ്യരുത്