13 OCTOBER 2024
NEETHU VIJAYAN
പാഷൻ ഫ്രൂട്ട് ഒരു ഉഷ്ണമേഖലാ ഫലമാണ്. തെക്കേ അമേരിക്കയാണ് ഇതിന്റെ നാട്. കേരളത്തിൽ ഏറെ സുലഭമായ ഒരു പഴം കൂടിയാണിത്.
Pic Credit: Getty Images
പല നിറങ്ങളിലും രൂപത്തിലും ഇതു കിട്ടും. പർപ്പിൾ, മഞ്ഞ എന്നിവയാണ് ഏറ്റവും അറിയപ്പെടുന്ന ഇനങ്ങൾ. ഈ പഴത്തിന്റെ 76% ജലാംശം ആണ്.
പാസിഫ്ലോറ എഡുലിസ് എന്നറിയപ്പെടുന്ന ഈ ഫലത്തിൽ അവശ്യ വൈറ്റമിനുകളും ധാതുക്കളും ആന്റി ഓക്സിഡന്റുകളും ഉണ്ട്.
നാരുകളാൽ സമ്പന്നമാണ് പാഷൻ ഫ്രൂട്ട്. 100 ഗ്രാം ഫ്രൂട്ടിൽ 10.4 ഗ്രാം നാരുകൾ ഉണ്ട്. ഇവ ദഹനത്തിനു സഹായിക്കുന്നു.
വൈറ്റമിൻ സി, വൈറ്റമിൻ എ, കരോട്ടിൻ, പൊട്ടാസ്യം, കാത്സ്യം, സോഡിയം, ഇരുമ്പ് എന്നിവ അടങ്ങിയതിനാൽ രോഗപ്രതിരോധശേഷി നൽകുന്നു.
ഈ ഓക്സലേറ്ററുകൾ വൃക്ക രോഗസാധ്യതയുള്ളവരിൽ വൃക്കയിൽ കല്ലുണ്ടാകാനിടയാക്കാം
ലാറ്റക്സ് അലർജി ഉള്ളവർക്ക് ഇത് കഴിച്ചാൽ അലർജി ഉണ്ടാക്കാം. ഇതിൽ ധാരാളമായി ഓക്സലേറ്ററുകൾ ഉണ്ട്.
പാഷൻ ഫ്രൂട്ടിന്റെ തൊലി കഴിക്കരുത്. ഇതിൽ സയനൈഡിന്റെ അംശമുള്ള സയനോജനിക് ഗ്ലൈക്കോസൈഡുകൾ ചെറിയ അളവിൽ അടങ്ങിയിട്ടുണ്ട്
Next: നിർബന്ധമായും ഡയറ്റിൽ മാതള നാരങ്ങാ ജ്യൂസ് ഉൾപ്പെടുത്തണം.