യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ പ്രകൃതിദത്തമായ ആറ് വഴികൾ

17 October 2024

TV9 Malayalam

ശരീരത്തിൽ യൂറിക് ആസിഡിന്റെ അളവ് കുറയുന്നത് നിരവധി ആരോ​ഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. ഇത് കുറയ്ക്കാൻ നിത്യ ജീവിതത്തിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം...

യൂറിക് ആസിഡ്

Pic Credit: Getty Images

ദിവസവും രാവിലെ ചൂടുവെള്ളത്തിൽ നാരങ്ങ പിഴിഞ്ഞ് കുടിക്കുക. ചെറുനാരങ്ങയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ സി അധികമുള്ള യൂറിക് ആസിഡിനെ പുറംതള്ളാൻ സഹായിക്കുന്നു.

ചെറു‌നാരങ്ങ

മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർക്കുമിൻ എന്ന സംയുക്തം യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. ദിവസവും രാത്രി കിടക്കുന്നതിന് മുമ്പായി ഒരു ഗ്ലാസ് ചെറുചൂടുള്ള പാലിൽ നുള്ള് മഞ്ഞൾ ചേർത്ത് കുടിക്കുന്നത് നല്ലതായിരിക്കും.

പാൽ

കുക്കുമ്പറിൽ 90 ശതമാനവും ജലാംശമുണ്ട്. ഇത് യൂറിക് ആസിഡ് ഉൾപ്പെടെയുള്ള വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുന്നു.

കുക്കുമ്പർ 

ജലാംശം കൂടുതലായി അടങ്ങിയിരിക്കുന്ന പഴവർ​ഗമാണ്. തണ്ണിമത്തൻ. ഇത് വൃക്കകളെ യൂറിക് ആസിഡ് പുറംതള്ളാൻ സഹായിക്കുന്നു.

തണ്ണിമത്തൻ

ഇഞ്ചിയിൽ അടങ്ങിയിരിക്കുന്ന ആന്റി ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ യൂറിക് ആസിഡിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.

ഇഞ്ചി

ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകളാണ് യൂറിക് ആസിഡിനെ ഇല്ലാതാക്കുന്നത്. 

ഗ്രീൻ ടീ

Next: മുല്ലപ്പൂവ് ഉണക്കി തിളപ്പിച്ച് കുടിക്കൂ...പല ആരോ​ഗ്യ പ്രശ്നങ്ങളും പരിഹരിക്കാം