സ്വാഭാവികമായ മുടിവളർച്ചയെ സഹായിക്കുന്ന ഭക്ഷണങ്ങൾ

20  April 2025

Abdul Basith

Pic Credit: Unsplash

നമ്മൾ മുടിവളർച്ച പരിപോഷിപ്പിക്കാൻ പലതും പരീക്ഷിക്കാറുമുണ്ട്. ഇതാ, സ്വാഭാവികമായിത്തന്നെ മുടിവളർച്ചയെ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ.

കേശസംരക്ഷണം

സൂപ്പർ ഫുഡാണ് മുട്ട. മുട്ടയിൽ ധാരാളമുള്ള പ്രോട്ടീനും ബയോട്ടിനും മുടിവളർച്ചയ്ക്കും മുടിയുടെ കരുത്തിനും സഹായകമാവുന്ന ഘടകങ്ങളാണ്.

മുട്ട

വലിയ മീനുകളും മുടിവളർച്ചയെ സഹായിക്കും. ഇവയിലുള്ള ഒമേഗ 3 ഫാറ്റി ആസിഡ് തലയോട്ടിയുടെ ആരോഗ്യം മെച്ചപ്പെടുത്തി മുടിവളർച്ചയെ സഹായിക്കും.

മീൻ

അയൺ, വൈറ്റമിൻ എ, സി എന്നീ പോഷകങ്ങൾ ചീരയിൽ ധാരാളമുണ്ട്. ഇവയൊക്കെ മുടിവളർച്ചയെ നന്നായി സഹായിക്കുന്ന പോഷകങ്ങളാണ്.  

ചീര

മധുരക്കിഴങ്ങിലുള്ള ബീറ്റ കരോട്ടിൻ ശരീരം വൈറ്റമിൻ എ ആക്കി മാറ്റും. വൈറ്റമിൽ എ മുടിവളർച്ചയ്ക്ക് സഹായകമാവുന്ന പോഷകമാണ്.

മധുരക്കിഴങ്ങ്

വാൾനട്ടും ഫ്ലാക്സ് സീഡും ഒമേഗ 3 ഫാറ്റി ആസിഡും വൈറ്റമിൻ ഇയും കൊണ്ട് സമ്പന്നമാണ്. ഇവ രണ്ടും മുടിവളർച്ചയെ നല്ലരീതിയിൽ സഹായിക്കും.

നട്ട്സ്

സ്ട്രോബറി, മൾബറി തുടങ്ങിയ ബെറികളിൽ മുടിവളർച്ചയെ പരിപോഷിപ്പിക്കുന്ന വൈറ്റമിൻ സിയും ആൻ്റിഓക്സിഡൻ്റുകളും ധാരാളമായി അടങ്ങിയിരിക്കുന്നു.

ബെറി

പ്രോട്ടീനും പ്രോബയോട്ടിക്സും ഗ്രീക്ക് യോഗർട്ടിൽ ധാരാളമായി ഉണ്ട്. ഇവ ഫോളിക്കിളുകളുടെ ആരോഗ്യം മെച്ചപ്പെടുത്തി മുടിവളർച്ചയെ പരിപോഷിപ്പിക്കും.

ഗ്രീക്ക് യോഗർട്ട്