16 July 2024
SHIJI MK
ഐസ്‌ക്രീം ഇഷ്ടമില്ലാത്തവരായി ആരാണുള്ളത്. മഴക്കാലമായാലും വേനലായാലും ഐസ്‌ക്രീം കഴിക്കുന്നവരുണ്ട്. Photo by Lama Roscu on Unsplash
ഐസ്‌ക്രീം തയറാക്കുന്നത് വ്യത്യസ്ത രുചിക്കൂട്ടുകള്‍ വെച്ചാണ്. അതുകൊണ്ട് തന്നെ ഐസ്‌ക്രീം കഴിച്ചതിന് പിന്നാലെ ചില ഭക്ഷണങ്ങള്‍ കഴിക്കരുത്. Photo by sheri silver on Unsplash
ഐസ്‌ക്രീം കഴിച്ചതിന് ശേഷം ചൂടുള്ള പാനീയങ്ങളും കഫീനും അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കണം. Photo by Brooke Lark on Unsplash
ഇങ്ങനെ കഴിക്കുന്നത് ചുമ, തൊണ്ട വേദന, വയറുവേദന എന്നീ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ശരീര താപനിലയില്‍ പെട്ടെന്ന് മാറ്റവും സംഭവിക്കും. Photo by Emile Mbunzama on Unsplash
നാരങ്ങ, ഓറഞ്ച്, മുന്തിരി തുടങ്ങിയ പുളിയുള്ള പഴങ്ങള്‍ ഐസ്‌ക്രീമിനോടൊപ്പമോ അത് കഴിഞ്ഞോ കഴിക്കുന്നത് അസിഡിറ്റിക്കും ദഹന പ്രശ്‌നങ്ങള്‍ക്കും വഴിവെക്കും. Photo by Anna Bratiychuk on Unsplash
സിട്രസ് പഴങ്ങള്‍ അസിഡിറ്റിക്ക് കാരണമാകുന്നതിനാല്‍ ഇത് ഒരിക്കലും ഐസ്‌ക്രീമിലെ പാലുമായി ചേരില്ല. Photo by Daniel Öberg on Unsplash
ഐസ്‌ക്രീമിന് പിന്നാലെ എരിവുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് ദഹനക്കേട്, വയറിളക്കം എന്നിവയ്ക്ക് കാരണമാകും. Photo by Anna Ribes on Unsplash
ഐസ്‌ക്രീമിന് ശേഷം മദ്യം കഴിക്കരുത്. ഇത് ഐസ്‌ക്രീമിലെ പാലിന്റെ ദഹനത്തെ മന്ദഗതിയിലാക്കും. ഛര്‍ദി, വയറിളക്കം എന്നിവയുണ്ടാക്കും. Photo by Dana DeVolk on Unsplash
ഐസ്‌ക്രീം കഴിച്ചയുടന്‍ ബിരിയാണി, മട്ടന്‍, വറുത്ത ഭക്ഷണങ്ങള്‍ എന്നിവ കഴിക്കുന്നതും ദഹനക്കേടുണ്ടാക്കും. Photo by Elza Kurbanova on Unsplash