പെട്ടെന്ന് കേടായിപ്പോകുന്ന ചില ഭക്ഷണങ്ങൾ നമ്മൾ സൂക്ഷിക്കുന്നത് ഫ്രീസറിലാണ്. എന്നാൽ എല്ലാത്തരം ഭക്ഷണ സാധനങ്ങളും ഫ്രീസറിൽ സൂക്ഷിക്കാമോ?
ഫ്രീസറിൽ നമ്മൾ അധികവും സൂക്ഷിക്കുന്നത് പാൽ പാലുത്പന്നങ്ങളാണ്. എന്നാൽ ഇങ്ങനെ ചെയ്യുന്നത് അത്ര നല്ലതല്ലെന്നാണ് പറയുന്നത്.
ഫ്രീസറിൽ വച്ച പാൽ പുറത്തെടുക്കുമ്പോൾ കട്ടിയാകാനുള്ള സാധ്യത കൂടുതലാണ്. ഇത് പാലിനെ കേടാക്കുകയും ആരോഗ്യത്തിന് പ്രശ്നമാകുകയും ചെയ്യും.
വറുത്ത സമോസയും ഉള്ളിവടയുമൊക്കെ ഫ്രീസറിൽ സൂക്ഷിച്ചാൽ ഉറപ്പായും അതിൻ്റെ സ്വാദ് നഷ്ടപ്പെടും. പിന്നെ കഴിക്കാൻ അത്ര നല്ലതായിരിക്കില്ല.
പാകം ചെയ്തതും അല്ലാത്തതുമായ നൂഡിൽസ് ഫ്രീസറിൽ സൂക്ഷിക്കരുത്. കാരണം ഇവ നൂഡിൽസിന്റെ കട്ടി മാറി മൃദുവായി പോകും.
ഫ്രീസറിൽ സൂക്ഷിച്ച വെള്ളരി കണ്ണിൽ വയ്ക്കാൻ നല്ലതാണ്. എന്നാൽ കഴിക്കാൻ പറ്റില്ല. കാരണം വെള്ളരി ഫ്രീസറിൽ സൂക്ഷിച്ചാൽ രുചി മാറും.
ടൊമാറ്റോ സോസ് കേടാകുമെന്ന് കരുതി സോസ് ഫ്രീസറിൽ സൂക്ഷിക്കുന്നത് പതിവാണ്. എന്നാൽ അങ്ങനെ ചെയ്യാൻ പാടില്ലെന്ന് നിങ്ങൾക്കറിയാമോ.
ഫ്രീസറിൽ നിന്നും പുറത്തെടുക്കുമ്പോൾ ടൊമാറ്റോ പേസ്റ്റ് ഒരിടത്ത് വെള്ളം മറ്റൊരിടത്ത് വേർതിരിച്ച് കിടക്കുന്നതായി കാണാം.