27 July 2024

SHIJI MK

ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്

കര്‍ക്കിടകം മഴയുടെ കാലമായതിനാല്‍ തന്നെ നിരവധി അസുഖങ്ങള്‍ പിടിപെടാന്‍ സാധ്യതയുള്ള സമയമാണ്.

കര്‍ക്കിടകം

രോഗപ്രതിരോധശേഷി നഷ്ടപ്പെടാതെ ആരോഗ്യം നിലനിര്‍ത്താന്‍ പ്രത്യേകം വേണ്ടതാണ്. അതിന് ഏറെ ശ്രദ്ധിക്കേണ്ടത് ഭക്ഷണത്തിലാണ്. Photo by Brooke Lark on Unsplash

ശ്രദ്ധിക്കാം

എളുപ്പം ദഹിക്കാവുന്നതും പുളി, ഉപ്പ് എന്നിവ കൂടുതലുമായ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. Photo by Taylor Kiser on Unsplash

ഭക്ഷണങ്ങള്‍

മഴക്കാലത്ത് തണുത്ത ഭക്ഷണം കഴിക്കുന്നത് നല്ലതല്ല. ചൂടുള്ള ഭക്ഷണം മാത്രം കഴിക്കാന്‍ ശ്രദ്ധിക്കുക. Photo by Pooja Chaudhary on Unsplash

ചൂടുള്ള ഭക്ഷണം

പച്ചക്കറികള്‍ കഴിക്കാന്‍ ശ്രദ്ധിക്കാം. പയറുവര്‍ഗങ്ങളും ധാന്യങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. Photo by Nadine Primeau on Unsplash

പച്ചക്കറികള്‍

ദഹനശേഷി വര്‍ധിപ്പിക്കാന്‍ എണ്ണയുടെ ഉപയോഗം കുറച്ച് നെയ്യ് ഉപയോഗിക്കാം. Photo by rajat sarki on Unsplash

നെയ്യ്

ചായയും കാപ്പിയും കുടിക്കുമ്പോള്‍ ഏലക്ക, ഇഞ്ചി, പട്ട എന്നിവ അതില്‍ ഉള്‍പ്പെടുത്താം.

ചായയും കാപ്പിയും

ബ്രേക്ക് ഫാസ്റ്റ് ഒരിക്കലും കഴിക്കാതിരിക്കരുത്. ഉറക്കമുണര്‍ന്ന് അരമണിക്കൂറിനുള്ളില്‍ പ്രഭാതഭക്ഷണം കഴിക്കുക. Photo by Rachel Park on Unsplash

പ്രാതല്‍

പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും തമ്മില്‍ നാലുമണിക്കൂറിന്റെ ഇടവേള എടുക്കുക. Photo by Hillshire Farm on Unsplash

ഉച്ചഭക്ഷണം

കിടക്കുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പ് അത്താഴം കഴിക്കാന്‍ ശ്രദ്ധിക്കുക. Photo by João Marcelo Martins on Unsplash

അത്താഴം

പച്ചക്കറി സൂപ്പുകളും ഇറച്ചി സൂപ്പുകളും കഴിക്കാം. അത് ശരീരത്തിന് നല്ലതാണ്. Photo by Henrique Felix on Unsplash

സൂപ്പുകള്‍

മഴക്കാലത്ത് പൊതുവേ ദാഹം കുറവായിരിക്കും എങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക. Photo by Boxed Water Is Better on Unsplash

ദാഹം