10 JUNE 2024
TV9 MALAYALAM
പതിവായി വർക്ക്ഔട്ട് ചെയ്യുന്നത് നിങ്ങളുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ശരിയായ രീതിയിൽ അല്ലെങ്കിൽ ഗുരുതര പരിക്കുകൾ പറ്റാൻ ഇത് കാരണമാവും.
മാനസികാരോഗ്യത്തെ നല്ല രീതിയിൽ സ്വാധീനിക്കുന്ന ഭക്ഷണങ്ങളുണ്ട്. അതുപോലെ മോശമായി ബാധിക്കുന്ന ഭക്ഷണങ്ങളുമുണ്ട്.
ഫാസ്റ്റ് ഫുഡിൽ ഉയർന്ന അളവിലുള്ള അനാരോഗ്യകരമായ കൊഴുപ്പുകൾ, അഡിറ്റീവുകൾ, പ്രിസർവേറ്റീവുകൾ എന്നിവ അടങ്ങിയിട്ടുണ്ട്.അതിനാൽ അത് ഒഴിവാക്കുക.
ഇവ ന്യൂറോ ട്രാൻസ്മിറ്ററുകളുടെ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുകയും നിങ്ങളുടെ മാനസികാവസ്ഥയെയും വൈകാരികാവസ്ഥയെയും ബാധിക്കുകയും ചെയ്യും.
മിഠായികൾ, ചോക്ലേറ്റുകൾ, മധുരം അടങ്ങിയ പാനീയങ്ങൾ, എന്നിവ രക്തത്തിലെ പഞ്ചസാരയുടെ അളവിൽ മാറ്റം ഉണ്ടാക്കുന്നു.
ഇത് ഊർജ്ജ ക്രാഷുകൾ, മൂഡ് സ്വിംഗ്, ക്ഷോഭം തോന്നൽ എന്നിവയിലേക്ക് നയിച്ചേക്കാം.
കഫീൻ ധാരാളം കഴിക്കുന്നതും ഉത്കണ്ഠ, സ്ട്രെസ് തുടങ്ങിയ മാനസിക പ്രശ്നങ്ങൾക്കും ദേഷ്യം കൂടാനും ചിലപ്പോൾ കാരണമായേക്കാം.