16 October  2024

SHIJI MK

യൂറിക് ആസിഡിൻ്റെ അളവ് കുറയ്ക്കാൻ  ഇവ കഴിക്കാം

Unsplash Images

ശരീരത്തിൽ യൂറിക് ആസിഡിൻ്റെ അളവ് കൂടുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. ഇത് കുറയ്ക്കാനായി ഏതെല്ലാം ഭക്ഷണം കഴിക്കണമെന്ന് നോക്കാം.

യൂറിക് ആസിഡ്

ധാരാളം ആൻ്റി ഓക്സിഡൻ്റുകൾ, നാരുകൾ എന്നിവ കൊണ്ട് സമ്പന്നമാണ് ബ്ലൂബറി. ഇവ പതിവായി കഴിക്കുന്നത് യൂറിക് ആസിഡിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കും.

ബ്ലൂബറി

ഒരു പ്രകൃതിദത്ത ഡൈയൂററ്റിക് ആണ് സെലറി. ഇവയിൽ അടങ്ങിയ സജീവ സംയുക്തങ്ങൾ എലിജെനിൻ വീക്കം കുറയ്ക്കും.

സെലറി

വിറ്റാമിൻ സി, ഫൈബർ, ആൻ്റി ഓക്സിഡൻ്റുകൾ എന്നിവ അടങ്ങിയ സ്ട്രോബെറി കഴിക്കുന്നത് യൂറിക് ആസിഡിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കും.

സ്ട്രോബെറി

ഗ്രീൻ ടീയിൽ അടങ്ങിയ ആൻ്റി ഓക്സിഡൻ്റുകൾ, പോളിഫൈനോളുകൾ എന്നിവ യൂറിക് ആസിഡിനെ പ്രതിരോധിക്കാൻ നല്ലതാണ്. കൂടാതെ ഇവയിൽ അടങ്ങിയ കാറ്റെചിനുകൾ വൃക്കയുടെ പ്രവർത്തനം മെച്ചപ്പെടുത്തി യൂറിക് ആസിഡിനെ പുറന്തള്ളും.

ഗ്രീൻ ടീ

നാരങ്ങയിൽ അടങ്ങിയ സിട്രിക് ആസിഡ് യൂറിക് ആസിഡ് പരലുകളെ അലിയിച്ച് കളയുന്നു.

നാരങ്ങ

വെള്ളരിയിൽ അടങ്ങിയ ജലാംശവും പൊട്ടാസ്യവും  യൂറിക് ആസിഡിനെ പുറന്തള്ളാൻ നല്ലതാണ്.

വെള്ളരി

ക്യാരറ്റിൽ അടങ്ങിയ ഫൈബർ, ആൻ്റി ഓക്സിഡൻ്റുകൾ, വിറ്റാമിൻ സി എന്നിവ യൂറിക് ആസിഡിനെ പുറന്തള്ളാൻ നല്ലതാണ്.

ക്യാരറ്റ്

പഴങ്ങള്‍ കഴിച്ച് കൊഴുപ്പ് കുറയ്ക്കാം

NEXT