സ്ട്രെ്സ്  കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ നിർബന്ധമായും കഴിക്കണം.

14 JULY 2024

NEETHU VIJAYAN

സമ്മർദ്ദം മാനസികവും ശാരീരികവുമായ ആരോഗ്യത്തെ തടസ്സപ്പെടുത്തുന്ന ഒന്നാണ്. സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളേതെല്ലാമെന്ന് നോക്കാം.

സ്ട്രെസ്

Pic Credit: INSTAGRAM

ഡാർക്ക് ചോക്ലേറ്റിൽ ഫ്ലേവനോയ്ഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിലെ സെറോടോണിൻ്റെ അളവ് വർദ്ധിപ്പിക്കുകയും അതിലൂടെ മാനസികാവസ്ഥ മെച്ചപ്പെടുകയും ചെയ്യുന്നു.

ഡാർക്ക് ചോക്ലേറ്റ്

Pic Credit: FREEPIK

 ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പന്നമാണ് ബ്ലൂബെറി. ശരീരത്തിലെ വീക്കവും ഓക്‌സിഡേറ്റീവ് സമ്മർദ്ദവും കുറയ്ക്കുന്നതിലൂടെ സമ്മർദ്ദത്തെ ചെറുക്കാൻ സഹായിക്കുന്നു.

ബ്ലൂബെറി

Pic Credit: FREEPIK

അവാക്കാഡോയിൽ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും പൊട്ടാസ്യവും അടങ്ങിയിട്ടുള്ളതിനാൽ രക്തസമ്മർദ്ദം കുറയ്ക്കാനും സമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു.

അവാക്കാഡോ

Pic Credit: FREEPIK

സാൽമൺ പോലുള്ള മത്സ്യങ്ങളിൽ ഒമേഗ -3 ഫാറ്റി ആസിഡുകൾ ഉണ്ട്. ഇത് കോർട്ടിസോളിൻ്റെ അളവ് കുറയ്ക്കുകയും ഉത്കണ്ഠ കുറയ്ക്കുകയും ചെയ്യുന്നു.

സാൽമൺ ഫിഷ്

Pic Credit: FREEPIK

പാലക്ക് ചീരയിൽ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് കോർട്ടിസോളിൻ്റെ അളവ് നിയന്ത്രിക്കുന്നതിന് പ്രധാന പങ്ക് വഹിക്കുന്നു.

പാലക് ചീര

Pic Credit: FREEPIK

വിവിധ നട്സുകളിൽ ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീൻ, നാരുകൾ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് സമ്മർദ്ദം കുറയ്ക്കാനും സഹായിക്കും.

നട്സ്

Pic Credit: FREEPIK

ഓട്‌സ് കഴിക്കുന്നത് തലച്ചോറിലെ സെറോടോണിൻ ഉത്പാദനം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. അതിലൂടെ സ്ട്രെസ് കുറയുന്നു.

ഓട്സ്

Pic Credit: FREEPIK

Next: മഴക്കാലമാണ്... കുട്ടികളിൽ രോ​ഗം പടരാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക