7 DECEMBER 2024
NEETHU VIJAYAN
ആരോഗ്യപരമല്ലാത്ത ഭക്ഷണശീലം മുടി കൊഴിച്ചിലിന് കാരണമാകാറുണ്ട്. മുടിക്ക് വളരാൻ വേണ്ട പോഷകങ്ങൾ നമ്മൾ നൽകിയേ തീരു.
Image Credit: Freepik
പച്ചക്കറി കഴിക്കാൻ മടിയുള്ളവർക്ക് പഴവർഗങ്ങൾ ഈ പ്രശ്നത്തിന് പരിഹാരമായി ഡയറ്റിൽ ഉൾപ്പെടുത്താവുന്നതാണ്.
പൊട്ടാസ്യം, പ്രകൃതിദത്ത എണ്ണ, വിറ്റാമിനുകൾ എന്നിവയാൽ സമ്പന്നമായ വാഴപ്പഴം മുടിയുടെ ഇലാസ്തികത മെച്ചപ്പെടുത്തി പൊട്ടിപോകുന്നത് തടയുന്നു.
വിറ്റാമിൻ സി അടങ്ങിയ ഓറഞ്ച് കൊളാജൻ ഉത്പാദനം വർദ്ധിപ്പിക്കുന്നു. ഇത് മുടിയുടെ ഇഴകളെ ശക്തിപ്പെടുത്തി മുടി കൊഴിച്ചിൽ തടയുന്നു.
ആൻ്റിഓക്‌സിഡൻ്റുകൾ, വിറ്റാമിൻ എ, സി, ഫോളേറ്റ് എന്നിവ അടങ്ങിയ പപ്പായ തലയോട്ടിയുടെ ആരോഗ്യം മെച്ചപ്പെടുത്തി മുടിയുടെ വേര് ശക്തിപ്പെടുത്തുന്നു.
സിലിക്കയുടെ മികച്ച ഉറവിടമാണ് സ്ട്രോബെറി. ഇത് മുടി കൊഴിയുന്നത് തടയാനും ആരോഗ്യകരമായ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു.
വിറ്റാമിൻ ഇ, ബയോട്ടിൻ എന്നിവ ധാരാളം അടങ്ങിയ ഒന്നാണ് അവോക്കാഡോ. ഇത് തലയോട്ടിയെ പോഷിപ്പിക്കുകയും മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
Next മുഖത്തെ കറുത്ത പാടുകൾ മാറാൻ ഇത് ഉപയോഗിക്കൂ