22 NOVEMBER 2024
NEETHU VIJAYAN
ശ്വാസകോശത്തെ ആരോഗ്യത്തോടെ പരിപാലിക്കുന്നതിന് നമ്മുടെ ഭക്ഷണക്രമത്തിൽ ചില മാറ്റങ്ങൾ വരുത്തേണ്ടത് പ്രധാനമാണ്.
Image Credit: Freepik
വായു മലിനീകരണം മൂലവും ആസ്ത്മ, ബ്രോങ്കൈറ്റിസ്, ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പൾമണറി ഡിസീസ് (സിഒപിഡി), ശ്വാസകോശ അർബുദം തുടങ്ങിയവ ഉണ്ടായേക്കാം.
ശ്വാസകോശത്തിൻറെ ആരോഗ്യത്തിനായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം.
ആൻറി ഓക്സിഡൻറുകൾ ധാരാളം അടങ്ങിയ ഗ്രീൻ ടീ കുടിക്കുന്നത് ശ്വാസകോശത്തിൻറെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും.
ശ്വാസ നാളിയിലുണ്ടാകുന്ന അണുബാധ തടയാൻ ഇഞ്ചിയിലെ ജിഞ്ചറോളിന് കഴിയും. ഇഞ്ചി ചായ കുടിക്കുന്നത് ശ്വാസകോശത്തിൻറെ ആരോഗ്യത്തിന് നല്ലതാണ്.
ഇളം ചൂടുവെള്ളത്തിൽ നാരങ്ങാ നീരും തേനും ചേർത്ത് കുടിക്കുന്നതും ശ്വാസകോശത്തിൻറെ ആരോഗ്യത്തിന് ഗുണം ചെയ്യും.
തക്കാളിയിൽ അടങ്ങിയിരിക്കുന്ന ലൈക്കോപീൻ ശ്വാസകോശത്തിൻറെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നതിനാൽ ഈ ജ്യൂസ് ഡയറ്റിൽ ഉൾപ്പെടുത്തൂ.
ഇളനീർ കുടിക്കുന്നതും ശ്വാസകോശത്തിൻറെ ആരോഗ്യത്തിന് വളരെ നല്ലതാണ്.
Next ദിവസവും ഓരോ ആപ്പിൾ കഴിക്കാം; ഗുണങ്ങൾ ഏറെ