05 JUNE 2024
TV9 MALAYALAM
ദിവസവും എണ്ണ തേക്കുന്നത് ഇന്നും ഒരു ശീലമായിട്ടുള്ള ആളുകളുണ്ട്. അതേസമയം മുടിയിൽ അൽപ്പം പോലും എണ്ണയിടാത്ത ആളുകളും ഉണ്ട്.
ചിലർ വല്ലപ്പോഴും മാത്രമേ മുടിയിൽ എണ്ണ തേക്കൂ. തേച്ച് കുറച്ച് കഴിഞ്ഞാൽ ഷാംപൂ ഉപയോഗിച്ച് എണ്ണ മുടിയിൽ നിന്ന് കഴുകി കളയുകയും ചെയ്യും.
അധിക നേരം മുടിയിൽ എണ്ണ വെയ്ക്കുന്നത് അത്ര നല്ലതല്ല.
അമിതമായി തലയിൽ എണ്ണ തേക്കുന്നതിലൂടെ പ്രത്യേകിച്ച് ഗുണമൊന്നും കിട്ടില്ല.
എണ്ണ തേച്ച ഉടൻ മുറുകെ കെട്ടുകയോ ചീകുകയോ ചെയ്യരുത്. ഇത് മുടി കൊഴിച്ചിലിന് കാരണമാകും.