26 May 2024
TV9 MALAYALAM
ഒരു ദിവസം 16 മണിക്കൂർ ഉറങ്ങാൻ കഴിയുന്ന ചെറിയ സസ്തനികളിൽ പെട്ട ഒന്നാണ് ട്രീ ഷ്രൂകൾ.
ഒരു രാത്രികാല മൃഗമായ മൂങ്ങ കുരങ്ങന് ഒരു ദിവസം 16-17 മണിക്കൂർ എളുപ്പത്തിൽ ഉറങ്ങാൻ കഴിയും.
വിഷമില്ലാത്ത പാമ്പാണ് പെരുമ്പാമ്പ്. ഇവ ഒരു ദിവസം 18 മണിക്കൂർ ഉറങ്ങുന്നു.
ലോകത്തിലെ ഏറ്റവും വലിയ അർമാഡില്ലോ ഇനമായ ജയൻ്റ് അർമാഡില്ലോ ഒരു ദിവസം 18-19 മണിക്കൂറാണ് ഉറങ്ങുന്നത്.
ഒരു ദിവസം 1000 പ്രാണികളെ വരെ ഭക്ഷിക്കുന്നതിന് പേരുകേട്ട ബ്രൗൺ ബാറ്റ് ഒരു ദിവസം 19-20 മണിക്കൂർ വരെ ഉറങ്ങുന്നു.
കൂടുതൽ സമയവും മരങ്ങളിൽ തൂങ്ങിക്കിടക്കുന്ന സ്ലോത്ത് ദിവസത്തിൽ 20-21 മണിക്കൂറാണ് ഉറങ്ങാനെടുക്കുന്നത്.
ദിവസത്തിൽ 20-22 മണിക്കൂർ ഉറങ്ങുന്ന കോലാസാണ് ഏറ്റവും കൂടുതൽ ഉറങ്ങുന്ന മൃഗങ്ങളുടെ പട്ടികയിൽ ഒന്നാമൻ.