മത്തങ്ങ  കൊണ്ടൊരു മായാജാലം; വണ്ണം കുറയ്ക്കാം ഈസിയായി

5 OCTOBER 2024

NEETHU VIJAYAN

'മത്തൻ കുത്തിയാൻ കുമ്പളം മുളയ്ക്കില്ല...' മത്തങ്ങ മാത്രമല്ല, അതിന്റെ ഇലയും പൂവും കുരുവുമൊക്കെ നല്ലതാണ്.

മത്തൻ

Pic Credit: Getty Images

സുപ്രധാന ആന്റിഓക്സിഡന്റുകളുടെയും വിറ്റാമിനുകളുടെയും ശക്തി കേന്ദ്രമാണ് മത്തങ്ങ.

ആരോഗ്യം

വിറ്റാമിൻ-എ, ഫ്‌ലൂവനോയ്ഡ് പോളിഫെനോളിക് ആന്റിഓക്സിഡന്റുകൾ, ല്യൂട്ടിൻ, സാന്തിൻ, കരോട്ടിനുകൾ എന്നിവയാലും ഇവ സമ്പന്നമാണ്.

സമ്പന്നം

വണ്ണം കുറയ്ക്കാൻ പാടുപെടുന്നവർക്ക് ഡയറ്റിൽ ഉൾപ്പെടുത്തേണ്ട പ്രധാനപ്പെട്ട ഒന്നാണ് മത്തങ്ങ.

വണ്ണം കുറയ്ക്കാൻ

കലോറി വളരെ കുറഞ്ഞതും ഫൈബർ ധാരാളം അടങ്ങിയതുമായ മത്തങ്ങ ശരീരഭാരം കുറയ്ക്കാൻ ഉത്തമമാണ്.

ഫൈബർ

ദീർഘനേരം വിശപ്പ് അനുഭവപ്പെടാതെ കഴിയാൻ മത്തങ്ങ നിങ്ങളെ സഹായിക്കുന്നു. ദഹനത്തിനും മികച്ച ഒരു പച്ചക്കറിയാണ് മത്തങ്ങ

വിശപ്പ്

വിറ്റാമിൻ സി ധാരാളം അടങ്ങിയ മത്തങ്ങ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും.

രോഗ പ്രതിരോധം

Next: തക്കാളി കഴിച്ചോളൂ... പക്ഷേ കുരു കളയണം നിർബന്ധമാണ്