15 July 2024
SHIJI MK
പണ്ടൊക്കെ ഏറ്റവും കൂടുതല്‍ പണംവാരുന്ന ചിത്രങ്ങളുണ്ടായിരുന്നത് ബോളിവുഡിലായിരുന്നു. എന്നാല്‍ ഇന്ന് അങ്ങനെയല്ല. തെന്നിന്ത്യന്‍ സിനിമകളും പണംവാരുന്ന സിനിമകളായി കഴിഞ്ഞു.
ഇന്ത്യയില്‍ 100 ക്ലബ്ബിലെത്തിയ നടന്മാരുടെ പട്ടിക പരിശോധിക്കുമ്പോള്‍ തെന്നിന്ത്യയില്‍ നിന്നുള്ള ഒരു നടന്‍ തന്നെയാണ് ഏറ്റവും മുന്നില്‍.
തെന്നിന്ത്യയില്‍ നിന്ന് ഏറ്റവും 100 കോടി ചിത്രങ്ങളുള്ളത് വിജയ്ക്കാണ്. 12 ചിത്രങ്ങളാണ് വിജയുടെത് 100 കോടി ക്ലബ്ബില്‍ ഇടംനേടിയത്.
രജനികാന്താണ് വിജയിക്ക് തൊട്ടുപുറകെയുള്ളത്. 10 നൂറ് കോടി ചിത്രങ്ങളാണ് അദ്ദേഹത്തിന്റെത് 100 കോടി ക്ലബ്ബിലെത്തിയത്.
മൂന്നാം സ്ഥാനം പ്രഭാസിനാണ്. ഏഴ് 100 കോടി ചിത്രങ്ങളാണ് അദ്ദേഹത്തിനുള്ളത്. ഇതുമാത്രമല്ല, ഇതില്‍ രണ്ട് ചിത്രങ്ങള്‍ ആയിരം കോടി ക്ലബ്ബില്‍ ഇടംപിടിച്ചവയാണ്.
നാലാം സ്ഥാനത്തുള്ളത് മഹേഷ് ബാബുവാണ്. ഏഴ് 100 ചിത്രങ്ങളാണ് ഇദ്ദേഹത്തിനുമുള്ളത്.
മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലിന് രണ്ട് 100 കോടി ചിത്രങ്ങളാണുള്ളത്. പട്ടികയില്‍ പതിനഞ്ചാം സ്ഥാനത്താണ് അദ്ദേഹം.
പൃഥ്വിരാജ്, കാര്‍ത്തി, നെസ്ലന്‍, സൗബിന്‍ ഷാഹിര്‍, ഫഹദ്, നിഖില്‍ സിദ്ധാര്‍ഥ്, സുന്ദര്‍ സി, സായ് ധരം തേജ്, തേജ സജ്ജ, വിക്രം, ടൊവിനോ തോമസ്, വിജയ് ദേവരകൊണ്ട, വിജയ് സേതുപതി തുടങ്ങിയവര്‍ക്ക് ഒരു ചിത്രമാണുള്ളത്.
ഈ പട്ടികയില്‍ ഇടംപിടിക്കാതെ പോയൊരു താരമാണ് മമ്മൂട്ടി. മമ്മൂട്ടിക്ക് ഒരു 100 കോടി ചിത്രം പോലുമില്ല.