04 April 2025
Sarika KP
Pic Credit:Freepik
ഇന്ന് മിക്ക വീടുകളിലും യൂറോപ്യന്‍ ക്ലോസറ്റുകള്‍ സ്ഥാനം പിടിച്ചുകഴിഞ്ഞു. ഇത്തരം ടോയ്‌ലെറ്റിൽ ഡ്യുവൽ ഫ്ലഷ് സംവിധാനം കണ്ടിട്ടുണ്ട്.
ഡ്യുവൽ ഫ്ലഷ് ടോയ്‌ലെറ്റിൽ ചെറുതും വലുതുമായ രണ്ട് തരം ബട്ടണുകളാണ് ഉള്ളത്. എന്തിനായിരിക്കും രണ്ട് ബട്ടണുകൾ കൊടുത്തിട്ടുള്ളതെന്ന് നിങ്ങൾക്ക് അറിയാമോ?
വെള്ളം അമിതമായി പാഴാകാതിരിക്കാൻ വേണ്ടിയാണ് ഈ ഒരു ആശയം കൊണ്ട് വന്നിരിക്കുന്നത് എന്ന് വേണമെങ്കിൽ പറയാം
ഇത്തരം സംവിധാനത്തിലൂടെ ഒന്ന് കുറച്ച് വെള്ളം പോകാനും മറ്റൊന്ന് വലിയ തോതിൽ പോകാനുമാണ് ഉപയോഗിക്കുന്നത്. ഇത് നമ്മുടെ ആവശ്യത്തിനനുസരിച്ച് ഉപയോഗിക്കാൻ സാധിക്കും
കുറച്ച് വെള്ളമാണ് ഉപയോ ഗിക്കുന്നതെങ്കിൽ ചെറിയ ബട്ടണാണ് അമർത്തേണ്ടത്. ഇങ്ങനെ അമർത്തുന്നതെങ്കിൽ മൂന്ന് മുതൽ നാല് ലിറ്റർ വെള്ളമേ വേണ്ടിവരുള്ളൂ.
ധാരാളം വെള്ളം ആവശ്യമാണെങ്കിൽ വലിയ ബട്ടണാണ് ഉപയോഗിക്കേണ്ടത്. ഇതിലൂടെ ആറ് ലിറ്റർ മുതൽ ഒൻപത് ലിറ്റർ വരെ വെള്ളം ചിലവാകും.
ഡ്യുവൽ ഫ്ലഷ് സംവിധാനത്തിൽ വെള്ളം പോകുന്നതിന്റെ ശക്തിയും കൂടുതലാണ്. അതിനാൽ തന്നെ വെള്ളം പോകുന്നതിന് എന്തെങ്കിലും തടസ്സങ്ങൾ ഉണ്ടായാൽ അവയെ നീക്കം ചെയ്യാനും ഇതുവഴി സാധിക്കും.
ഡ്യുവൽ ഫ്ലഷ് സംവിധാനത്തിന് സാധാരണയെക്കാളും ചിലവ് കൂടുതലാണ്. ഒരു തവണ ചിലവ് കൂടിയാലും ദീർഘ നാളത്തേക്ക് ലാഭകരമായി ഉപയോഗിക്കാൻ സാധിക്കും