വിഷു പുലരി

രാവും പകലും തുല്യം

വിഷു ദിവസത്തിന്റെ ഏറ്റവും പ്രധാന പ്രത്യേകത രാവും പകലും തുല്യമാണെന്നതാണ്

മാര്‍ച്ച് 21/22 സെപ്തംബര്‍ 21/22 എന്നീ ദിവസങ്ങളിലാണ് ഒരു വര്‍ഷത്തില്‍ രാവും പകലും തുല്യമായ രണ്ട് ദിവസങ്ങള്‍

ഭൂമധ്യരേഖാ പ്രദേശത്ത് സൂര്യപ്രകാശം 180 ഡിഗ്രിയില്‍ നേരെ പതിക്കുന്നതിനാലാണ് രാവും പകലും തുല്യമായി വിഭജിക്കപ്പെടുന്നത്

ഇങ്ങനെ സൂര്യപ്രകാശം ഭൂമധ്യരേഖാ പ്രദേശത്ത് പതിയുന്ന രണ്ട് പ്രത്യേക ദിവസങ്ങളെയും മലയാളികള്‍ വിഷുവെന്ന് വിളിക്കുന്നു

മേടം ഒന്നിന് മേട വിഷുവും തുലാം ഒന്നിന് തുലാം വിഷുവും മലയാളി ആഘോഷിക്കുന്നുണ്ടെങ്കിലും ഏപ്രില്‍ മാസത്തിലെ വിഷുവിനാണ് കൂടുതല്‍ പ്രാധാന്യം

പുതുവര്‍ഷത്തിലെ കണിയും കൈനീട്ടവും വര്‍ഷം മുഴുവന്‍ ഐശ്വര്യം തരുമെന്നും മലയാളികള്‍ വിശ്വസിക്കുന്നു