24 May 2024
TV9 MALAYALAM
വിറ്റാമിൻ എ, വിറ്റാമിൻ സി, കാൽസ്യം, പൊട്ടാസ്യം, പ്രോട്ടീൻ തുടങ്ങിയ അവശ്യ പോഷകങ്ങളാൽ സമ്പന്നമാണ് മുരിങ്ങയില.
ക്വെർസെറ്റിൻ, ക്ലോറോജെനിക് ആസിഡ് തുടങ്ങിയ ആൻ്റിഓക്‌സിഡൻ്റുകൾ മുരിങ്ങയിൽ വളരെയധികം കാണപ്പെടുന്നു.
മുരിങ്ങയിലെ സംയുക്തങ്ങൾക്ക് ശക്തമായ ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് വീക്കവും സന്ധിവാതം പോലുള്ള അവസ്ഥകൾ ഇല്ലാതാക്കുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ മുരിങ്ങയ്ക്ക് കഴിയുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
ശരീരത്തിലെ കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കാൻ മുരിങ്ങയില സഹായിക്കുന്നു. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കും.
മുരിങ്ങയിലയിലെ ആൻ്റിഓക്‌സിഡൻ്റുകളും മറ്റ് ബയോ ആക്റ്റീവ് സംയുക്തങ്ങളും തലച്ചോറിൻ്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നു.