ചെറു ചൂടുള്ള നാരങ്ങാവെള്ളം വെറും വയറ്റിൽ കുടിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇവ പതിവാക്കുന്നത് പല രോഗങ്ങളും ഒഴിവാക്കാൻ സഹായിക്കുന്നു. ഇവ കുടിക്കുന്നതിന്റെ പ്രധാന ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

ഇളം ചൂടുള്ള നാരങ്ങാ വെള്ളം

Image Courtesy: Getty Images/PTI

വിറ്റാമിൻ സി ധാരാളം അടങ്ങിയ നാരങ്ങ, രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു.

രോഗപ്രതിരോധശേഷി 

വിറ്റാമിൻ സിയും ആന്റി-ഓക്സിഡന്റുകളും ധാരാളം അടങ്ങിയ നാരങ്ങ വെള്ളം കുടിക്കുന്നത് മലബന്ധം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും നല്ലതാണ്.

ദഹനം മെച്ചപ്പെടുത്തുന്നു

നാരങ്ങായിൽ അടങ്ങിയിട്ടുള്ള പൊട്ടാസ്യം ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും പേശികളുടെ വളർച്ചയ്ക്കും സഹായിക്കുന്നു.

ഹൃദയാരോഗ്യം 

ചെറുചൂടുള്ള നാരങ്ങ വെള്ളം കുടിക്കുന്നത് വായ്‌നാറ്റത്തിന് കാരണമാകുന്ന അണുക്കളെ നശിപ്പിക്കാൻ സഹായിക്കും.

വായ്‌നാറ്റം അകറ്റാൻ 

ആന്റി-ഓക്സിഡന്റുകളാൽ സമ്പന്നമായ നാരങ്ങ, ചർമ്മത്തിലെ ചുളിവുകൾ, പാടുകൾ എന്നിവ അകറ്റി തിളക്കമാർന്ന ചർമ്മം ലഭിക്കാൻ നല്ലതാണ്.

ചർമ്മത്തിന്റെ ആരോഗ്യം

നാരങ്ങയിൽ അടങ്ങിയിട്ടുള്ള സിട്രിക് ആസിഡ് വൃക്കയിലെ കല്ലുകളെ തടയാൻ സഹായിക്കുന്നു. കൂടാതെ, നാരങ്ങാനീര് ചേർത്ത വെള്ളം കുടിക്കുന്നത് കല്ലുകൾ എളുപ്പത്തിൽ പുറന്തള്ളാനും സഹായിക്കുന്നു.

വൃക്കയിലെ കല്ലുകൾ

NEXT: നല്ല ഉറക്കം ലഭിക്കാൻ ഈ ഭക്ഷണങ്ങൾ കഴിച്ച് നോക്കൂ