കറിവേപ്പില കഴിക്കുന്നവർ അവയുടെ ഗുണങ്ങൾ അറിയാതെ പോകരുത്. ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ഒന്നാണ് കറിവേപ്പില. ഇവയുടെ പ്രധാന ഗുണങ്ങൾ മനസിലാക്കാം.
Image Courtesy: Getty Images/PTI
വിറ്റാമിൻ സി, ഫോസ്ഫറസ്, അയൺ, കാത്സ്യം എന്നിവ ധാരാളം അടങ്ങിയ കറിവേപ്പില കഴിക്കുന്നത് മുടി കൊഴിച്ചിൽ തടയാനും പുതിയ മുടി വളരാനും സഹായിക്കും.
കറിവേപ്പില ശരീരത്തിലെ ചീത്ത കൊളസ്ട്രോളുകളെ ഇല്ലാതാക്കുന്നതിലൂടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
വിറ്റാമിൻ എ ധാരാളം അടങ്ങിയ കറിവേപ്പില കണ്ണുകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്.
വെറും വയറ്റിൽ കറിവേപ്പില കഴിക്കുന്നത് ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.
ആന്റിസെപ്റ്റിക് ഗുണങ്ങളുള്ള കറിവേപ്പില പേസ്റ്റാക്കി പൊള്ളൽ, ചതവ് എന്നിവയിൽ പുരട്ടുന്നത് ആശ്വാസം നൽകും.
വിറ്റാമിൻ ഇ അടങ്ങിയ കറിവേപ്പില കഴിക്കുന്നത് ചർമ്മത്തിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്.